വിമന്‍സ് ഡേ 2016 വിപുലമായി ആഘോഷിച്ചു
Saturday, April 30, 2016 4:34 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ പോഷകസംഘടനയായ വിമന്‍സ് ഫോറം 'വിമന്‍സ് ഡേ 2016' വിപുലമായി ആഘോഷിച്ചു. ഏപ്രില്‍ ഒമ്പതിനു ശനിയാഴ്ച മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് പള്ളി ഹാളില്‍ വച്ചാണ് പരിപാടികള്‍ അരങ്ങേറിയത്.

വൈകുന്നേരം നാലു മുതല്‍ വനിതള്‍ക്കായി വിവിധയിനം മത്സരങ്ങള്‍ നടത്തപ്പെട്ടു. ഫ്ളവര്‍ അറഞ്ച്മെന്റ്, വെജിറ്റബിള്‍/ഫ്രൂട്ട് കാര്‍വിംഗ്, ഹെയര്‍ സ്റൈലിംഗ് എന്നീയിനങ്ങളില്‍ വനിതകള്‍ പങ്കെടുത്തു. ഷാന മോഹന്‍, അനി അരുണ്‍, പ്രിയ റോബിന്‍ എന്നിവര്‍ മത്സരങ്ങള്‍ വിലയിരുത്തി. അറേഞ്ച്ഡ് മാര്യേജ്/ലവ് മാര്യേജ് എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ വാശിയേറിയ ഡിബേറ്റ് മത്സരം ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റി. സിബു മാത്യുവും, ആഷാ മാത്യുവും ഡിബേറ്റിന്റെ മോഡറേറ്റര്‍മാരായിരുന്നു. ജോഷി കുഞ്ചെറിയ, ബിന വള്ളിക്കളം, സിനില്‍ ഫിലിപ്പ് എന്നിവര്‍ വിലയിരുത്തി. സുനൈന ചാക്കോ നേതൃത്വം നല്‍കിയ ഡംഷരേഡ്സ് എന്ന ഗെയിംസ് രസാവഹമായിരുന്നു. വനിതള്‍ക്കായി നടത്തിയ ഗാന മത്സരം ഗായകരായ ജസി തരിയത്തും, ശാന്തി ജയ്സനും വിലയിരുത്തി.

വൈകിട്ട് ഏഴിനു നടന്ന പൊതുസമ്മേളനം ഇല്ലിനോയി സ്റേറ്റിലെ ആദ്യ മലയാളി ജഡ്ജിയായ കുക്ക് കൌണ്ടി ക്രമിനല്‍ കോടതി ജഡ്ജി മരിയ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ഓഫീസര്‍ രാജേശ്വരി ചന്ദ്രശേഖരനും, എഴുത്തുകായി രതീദേവിയും വിശിഷ്ടാതിഥികളായെത്തി പ്രസംഗിച്ചു. ഷിക്കാഗോയിലെ വിവിധ തലങ്ങളില്‍ നേതൃത്വത്തിലിരിക്കുന്ന വനിതകളായ ജസി റിന്‍സി (ഷിക്കാഗോ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ്), സാറാ ഗബ്രിയേല്‍ (പ്രസിഡന്റ്, നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ നഴ്സസ് ഇന്‍ നോര്‍ത്ത് അമേരിക്ക), പ്രതിഭ തച്ചേട്ട് (പ്രസിഡന്റ്, കെസിസിഎന്‍എ വിമന്‍സ് ഫോറം), രാധാ നായര്‍ (ഡിവിഷണല്‍ ഡയറക്ടര്‍, ജോണ്‍ സ്ട്രോജര്‍ ആശുപത്രി), ഷിജി അലക്സ് (സെക്രട്ടറി, ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച്), ഷൈനി പട്ടരുമഠത്തില്‍ (ഏഷ്യാനെറ്റ് യുഎസ് റൌണ്ടപ്പ് ന്യൂസ് അവതാരക) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ജസ്റീസ് ഫോര്‍ പ്രവീണിനുവേണ്ടി ധീരമായി പൊരുതുന്ന ലൌലി വര്‍ഗീസിന് ബ്രേവറി അവര്‍ഡ് നല്‍കി ആദരിച്ചു. അച്ചാമ്മ പ്ളാമൂട്ടില്‍, അച്ചാമ്മ മരുവത്തറ, ലീല പുല്ലാപ്പള്ളില്‍, ഫിലോ ഫിലിപ്പ്, ഗ്രേസി വാച്ചാച്ചിറ, ലീല ജോസഫ് എന്നിവരെയും യോഗത്തില്‍ ആദരിച്ചു. അറ്റോര്‍ണി സ്റീവ് ക്രിഫേസ് മെഗാ സ്പോണ്‍സറും, ഔസേഫ് തോമസ് ഗ്രാന്റ് സ്പോണ്‍സറുമായിരുന്നു.

വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ ജൂബി വള്ളിക്കളം സ്വാഗതവും, കോ- കോര്‍ഡിനേറ്റര്‍ സൂനൈന ചാക്കോ നന്ദിയും പറഞ്ഞു. ഡോ. സിബിള്‍ ഫിലിപ്പ് മീറ്റിംഗിന്റെ എംസിയും, ബ്രിജിറ്റ് ജോര്‍ജ് കലാപരിപാടികളുടെ എംസിയുമായിരുന്നു. വിനിതകള്‍ അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികള്‍ അരങ്ങേറി. വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ ജൂബി വള്ളിക്കളം, കോ- കോര്‍ഡിനേറ്റേഴ്സായ സുനൈന ചാക്കോ, ആഷ മാത്യു, ചിന്നു തോട്ടം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജൂബി വള്ളിക്കളം