വേള്‍ഡ് മലയാളി കൌണ്‍സില്‍ കാനഡ: ജയശങ്കര്‍ പിള്ള പ്രസിഡന്റ്, അലക്സ് ജേക്കബ് ചെയര്‍മാന്‍
Friday, April 29, 2016 5:05 AM IST
ടൊറന്റോ: ലോകമലയാളി കൌണ്‍സില്‍ കാനഡ പ്രോവിന്‍സ് 2016 -2018 ലേക്ക് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. കഴിഞ്ഞദിവസം മിസിസാഗയിലെ മീറ്റിംഗ് പ്ളേസില്‍ സംഘടിപ്പിച്ച യോഗത്തിനും തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പിനും ശേഷമാണ് പുതിയ നേതൃനിരയെ ഐകണ്ഠ്യേന തെരഞ്ഞെടുത്തത്.

ഡോ. റോബിന്‍ ആചാര്യ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ കൃത്യതയോടെ നിറവേറ്റുന്നതിനു നേതൃത്വം നല്‍കി ജയശങ്കര്‍ പിള്ളയെ പ്രസിഡന്റായും, അലക്സ് ജേകബ് ചെയര്‍മാന്‍, റെജി സുരേന്ദ്രന്‍ ജനറല്‍ സെക്രട്ടറി, സൂസന്‍ വര്‍ഗീസ് ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു. ഇരുപത് അംഗ ഭരണസമിതിയുടെ നേതൃനിരയില്‍ നിയോഗിക്കപ്പെട്ട മറ്റു ഭാരവാഹികള്‍: ബേബി ലൂക്കോസ് കോട്ടൂര്‍, പബ്ളിക് റിലേഷന്‍സ്, ഷാലറ്റ് ആന്‍ ജയിംസ്, വൈസ് ചെയര്‍മാന്‍ , ഗായത്രി മാതുര്‍ വൈസ് പ്രസിഡന്റ് ,അജു വര്‍ഗീസ് ജോയിന്റ് സെക്രട്ടറി , സുധീഷ് ബാലകൃഷ്ണന്‍ ജോയിന്റ് ട്രഷറര്‍ ,ജോര്‍ജ് ബോബന്‍ യൂത്ത് അഫൈഴ്സ് ,ബാലു ഞാലെലില്‍ ഡയറക്ടര്‍ ഇവന്റ്സ് , രാജേഷ് കൃഷ്ണന്‍ ഡയറക്ടര്‍ സ്പോര്ട്സ് ,കവിത മേനോന്‍ ഡയറക്ടര്‍ വിമന്‍സ് ഫോറം ,സുരേഷ് നെല്ലികോട് ഡയറക്ടര്‍ ലിറ്റെറെച്ചര്‍ ,മാത്യു ജേകബ് ഡയറക്ടര്‍ മള്‍ട്ടി മീഡിയ മാര്‍ക്കറ്റിംഗ് എന്നീ നിലകളിലും ചുമതലപ്പെടുത്തി . അഡ്വസറി ബോര്‍ഡ് മെമ്പര്‍ മാര്‍ ആയീട്ട് ഫാ. മാത്യു ബേബി, മനോജ് എരവൂര്‍ ,ജയ് നായര്‍, ജിജി വേങ്ങത്തറ , ബോബി എബ്രഹാം എന്നിവരെയും തിരഞ്ഞെടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം എല്ലാ അംഗങ്ങളും ചുമതല ഏറ്റു. കൌണ്‍സിലിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഭാവി പരിപാടികളും വരും ദിനങ്ങളില്‍ പ്രഘ്യാപിക്കുന്നതാണ് എന്ന് സെക്രടറി പറഞ്ഞു.

കാനഡയിലെ പുതിയ കുടിയേറ്റക്കാരെ തൊഴില്‍ ,വാസസ്ഥലം എന്നിവ കണ്െടത്തുന്നതില്‍ സഹായിക്കുക , പുതിയ തലമുറയിലെ കുട്ടികള്‍ക്ക് മലയാളം പഠനം സാധ്യം ആക്കുക ,സീനിയര്‍ സിറ്റിസണ്‍സ് , വനിതകള്‍ എന്നിവരുടെ സംരക്ഷണം ഉറപ്പുവരുത്തുകയും ആണ് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രധാന അജണ്ടകളില്‍ ചിലതെന്ന്് പ്രസിഡന്റ് അഭിപ്രായപ്പെട്ടു .സുഗമമായ തിരഞ്ഞെടുപ്പിന് സഹകരിച് എല്ലാ അങ്ങള്‍ക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ട് യോഗം വൈകിട്ട് എട്ടിനു പിരിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ംീൃഹറാമഹമ്യമഹലലരമിമറമ@ഴാമശഹ.രീാ /ംംം.ംീൃഹറാമഹമ്യമഹലല.രീാ ബന്ധപ്പെടുക.