കല കുവൈറ്റ് ബിഇസി എക്സ്ചേഞ്ച് ബാലകലാമേള 2016: അബാസിയ യൂണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍
Thursday, April 28, 2016 7:12 AM IST
കുവൈത്ത് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ സ്കൂളുകളിലെ കുട്ടികള്‍ക്കായി കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് വര്‍ഷം തോറും സംഘടിപ്പിച്ചു വരുന്ന ബാലകലാമേള ഏപ്രില്‍ 29ന്(വെള്ള) അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടക്കും.

രാവിലെ 8.30നു ഇന്ത്യന്‍ എംബസി അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ ഉപസ്ഥാനപതി സഞ്ജീവ് സക്ലാനി മേള ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു പത്തോളം സ്റേജുകളിലായി കുവൈത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികള്‍ മാറ്റുരക്കുന്ന മത്സരങ്ങള്‍ അരങ്ങേറും. പങ്കെടുക്കുന്ന കുട്ടികള്‍ക്കായുള്ള രജിസ്ട്രേഷന്‍ രാവിലെ 7.30നു ആരംഭിക്കും. മത്സരങ്ങളുടെ ഫലങ്ങള്‍ അന്നു തന്നെ പ്രഖ്യാപിക്കും.

വിവരങ്ങള്‍ക്ക്: 97262978, 55926096, 96639664, 50292779, 24317875, 23711426.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍