റിയാദില്‍ പാലക്കാട് സ്വദേശി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു
Thursday, April 28, 2016 7:05 AM IST
റിയാദ്: ചൊവ്വാഴ്ച രാത്രി ട്രെയ്ലറിനു പിന്നില്‍ മിനി ട്രക്കിടിച്ച് റിയാദ് അല്‍ഖര്‍ജ് റോഡിലെ എക്സിറ്റ് 10ല്‍ ചെക്ക് പോസ്റിനു സമീപമുണ്ടായ അപകടത്തില്‍ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഷഫീഖ് (26) കൊല്ലപ്പെട്ടു.

അല്‍ഖര്‍ജില്‍ നിന്ന് കമ്പനിയുടെ മിനി ട്രക്കില്‍ റിയാദിലേക്ക് വരുമ്പോഴായിരുന്നു അപകടം. ട്രക്ക് ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശിയായ നിസാര്‍ രക്ഷപ്പെട്ടു.

ഷഫീഖ് ആറുമാസം മുമ്പാണ് റിയാദിലത്തിെയത്. അല്‍ഷാര്‍ജ കോണ്‍ട്രാക്ടിംഗ് കമ്പനിയുടെ കീഴില്‍ അല്‍ഖര്‍ജിലെ അല്‍മറായിലായിരുന്നു ജോലി. അവിവാഹിതനാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍