വനിതാവേദി കുവൈത്ത് നേതൃത്വ പരിശീലനക്ളാസ് സംഘടിപ്പിച്ചു
Thursday, April 28, 2016 5:12 AM IST
കുവൈത്ത് സിറ്റി: സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകളുടെ ഉന്നമനത്തിനുമായി കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന വനിതാവേദി കുവൈത്ത് നേതൃത്വ പരിശീലന ക്ളാസ് സംഘടിപ്പിച്ചു. അബ്ബാസിയ കല സെന്ററില്‍ വനിതാവേദി വൈസ് പ്രസിഡന്റ് ഷെറിന്‍ ഷാജുവിന്റെ അധ്യക്ഷതയില്‍ നടന്ന പരിശീലന ക്ളാസ് കല കുവൈത്ത് പ്രസിഡന്റ് ആര്‍. നാഗനാഥന്‍ ഉദ്ഘാടനം ചെയ്തു. വനിതാവേദി ജനറല്‍ സെക്രട്ടറി ടോളി പ്രകാശ് സ്വാഗതം പറഞ്ഞു. തുടര്‍ന്നു കല കുവൈത്ത് കേന്ദ്രക്കമ്മിറ്റിയംഗം ടി.വി. ഹിക്മത്തിന്റെയും, വനിതാവേദി കേന്ദ്ര കമ്മിറ്റി അംഗം സജിത സ്കറിയുടെയും നേതൃത്വത്തില്‍ നടത്തിയ നേതൃത്വ പരിശീലന ക്ളാസ് കേള്‍വിക്കാര്‍ക്ക് പുതിയൊരനുഭവമായി മാറി.

സംഘടനയുടെ വിജയപ്രദമായ നടത്തിപ്പിനുതകുന്ന പൊതുചര്‍ച്ചകള്‍ സംഘടിപ്പിക്കേണ്ടുന്നതിനെകുറിച്ചും, പുതുതലമുറയിലെയും പഴയ തലമുറയിലെയും ആളുകളുടെ അനുഭവ സമ്പത്തില്‍ നിന്നും ആര്‍ജവം ഉള്‍ക്കൊണ്ടുകൊണ്ടും പരസ്പര സഹകരണത്തോടും വ്യക്തിശുദ്ധി നിലനിര്‍ത്തിക്കൊണ്ടും നേതൃത്വം പ്രവര്‍ത്തിക്കണമെന്നും ക്ളാസില്‍ സൂചിപ്പികുകയുണ്ടായി. എല്ലാവരുടെയും ഉള്ളില്‍ ഒരു ലീഡര്‍ ഒളിഞ്ഞു കിടപ്പുണ്െടന്നും ഒരു ലക്ഷ്യത്തിലേക്ക് പോകുമ്പോള്‍ കൂടെയുള്ള എല്ലാവരുടെയും കഴിവുകളെ സാംശീകരിച്ചു മുന്നോട്ടു പോകണമെന്നും, പരസ്പര ബഹുമാനവും മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെ ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടു നയിക്കാനുള്ള പക്വതയാണ് നേതാക്കന്മാര്‍ക്ക് വേണ്ടതെന്നുമുള്ള അഭിപ്രായങ്ങള്‍ ക്ളാസ് പങ്കുവച്ചു. ഇതോടനുബന്ധിച്ച് നടന്ന പൊതു ചര്‍ച്ച പങ്കെടുത്തവര്‍ക്കുള്ള സംശയ നിവാരണത്തിനുള്ള വേദിയായി. വനിതാവേദി ജോയിന്റ് സെക്രട്ടറി ലിജി തോമസ് പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍