സൌത്ത് കാലിഫോര്‍ണിയ മലയാളി മുസ്ളിം കുടുംബ സംഗമം വര്‍ണാഭമായി
Thursday, April 28, 2016 5:11 AM IST
ഇര്‍വൈന്‍, കാലിഫോര്‍ണിയ: സതേണ്‍ കാലിഫോര്‍ണിയ മലയാളി മുസ്ളിം സാഹോദര്യ കൂട്ടായ്മ (എസ്.സി.എം എം.എ) യുടെയും അമേറിക്കന്‍ മലയാളി മുസ്ളിം അവാസിയേഷന്‍ നെറ്റ്വര്‍ക്ക് (അങങഅച) സംയുക്ത ആഭിമുഖ്യത്തില്‍ സാഹോദര്യ സംഗമം കാലിഫോര്‍ണിയ ഇര്‍വൈനില്‍ വച്ചു ഏപ്രില്‍ 23-നു വിപുലമായി കൊണ്ടാടി.

സംഘാടന മികവുകൊണ്ടും സതേണ്‍ കാലിഫോര്‍ണിയ നിവസികളുടെ പ്രാതിനിധ്യംകൊണ്ടും ശ്രദ്ധേയമായി. വെഞ്ചുറ കൌണ്ടി മുതല്‍ ലോസ് ആഞ്ചലസ് കൌണ്ടി, സാന്‍ഡിയാഗോ വരെയുള്ള ഏകദേശം മുപ്പത്തിയഞ്ചോളം കുടുംബങ്ങളാണ് ഈ സാഹോദര്യ സംഗമത്തില്‍ ഒത്തുകൂടിയത്.

സംഗമത്തിന്റെ മുഖ്യ ആകര്‍ഷണം പാര്‍ക്കില്‍ വെച്ച് ഉണ്ടാക്കിയ തനി നാടന്‍ മലബാര്‍ ബിരിയാണി യായിരുന്നു. കൂട്ടായ്മയിലെ മുതിര്‍ന്ന അംഗവും, സ്ഥാപക നേതാവുമായ ഫിറോസിന്റെ (പെരുമ്പാവൂര്‍) നേതൃത്ത്വത്തില്‍ ഫജ്ര്‍ നമസ്കാരം കഴിഞ്ഞപ്പോള്‍ തന്നെ പാചക പരിപാടികള്‍ തുടങ്ങി, സഹായികളായ അജീഷ് (ഇടുക്കി), അജീഷ് (തിരുവനന്തപുരം), സജീല്‍ (കൊയ്ലാണ്ടി) എന്നിവരുടെ സാന്നിദ്ധ്യം വളരെ പ്രശംസനീയമായിരുന്നു.

വൈകുന്നേരം നാലോടെ നജീബിന്റെയും (എളമരം) ഫിറോസിന്റെയും നേതൃത്ത്വത്തില്‍ വോളിബോള്‍ തുടങ്ങി, മത്സരത്തില്‍ നജീബിന്റെ ടീം വിജയം കരസ്ഥമാക്കി, ഇതിനിടക്ക് കുട്ടികളുടെ രചനാ മത്സരവും പ്രെെസ് വിതരണവും സംഘടിപ്പിച്ച് മഹിളാസമാജം മാതൃകയായി.

അസര്‍ നമസ്ക്കാരം കഴിഞ്ഞതോടെ എസ്സിഎംഎംഎയുടെ വാര്‍ഷിക പരിപാടിയായ പാവപെട്ടവര്‍ക്കുള്ള ഭക്ഷണം പാചകം ചെയ്യല്‍ കൂട്ടായ്മയുടെ ഉപദേശക സമിതി റഷീദ് ഭായ് (എറണാകുളം) & ഹബീബ്ക്കയുടെ (തിരുവനന്തപുരം) നേതൃത്ത്വത്തില്‍ വന്‍ വിജയത്തോടെ രാത്രി ഒമ്പതര മണിയോടെ അവാസാനിച്ചു. പിറ്റേദിവസം പത്തോടെ കൂട്ടായ്മയുടെ 'ഹെല്പിങ് ഹാന്‍ഡ്' കോര്‍ഡിനേറ്റര്‍ ഹര്‍ഷദിന്റെ (പുറക്കാട്, കോഴിക്കോട്) നേതൃത്വത്തില്‍ ലോസ് ആഞ്ചലസ് ഡൌണ്‍ ടൌണില്‍ ഒത്തുകൂടി പാവങ്ങള്‍ക്കുള്ള ഭക്ഷണവിതരണം നിര്‍വഹിച്ചു.

ഈ സാഹോദര്യ സംഗമം വന്‍ വിജയമാക്കി തീര്‍ത്ത സംഘാടക സമിതി അംഗങ്ങളായ സിജാന്‍ (പുതിയതെരുവ് , കണ്ണൂര്‍) & ഹാരിസ് (എറണാകുളം) എന്നിവരുടെ പ്രവര്‍ത്തനം വളരെ പ്രശംസമീയമാണെന്ന് കൂട്ടായ്മയുടെ അംഗങ്ങളും ഉപദേശക സമിതിയും പ്രത്യേകം അനുസ്മരിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം