ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ ഫാമിലി നൈറ്റ് വര്‍ണാഭമായി
Wednesday, April 27, 2016 8:06 AM IST
ഷിക്കാഗോ: സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ വര്‍ഷംതോറും നടത്തിവരാറുള്ള 'ഫാമിലി നൈറ്റ് 2016' ഏപ്രില്‍ 16നു പള്ളിഹാളില്‍ സംഘടിപ്പിച്ചു.

വൈകുന്നേരം നടന്ന പരിപാടി ഇടവക വികാരി തേലപ്പിള്ളില്‍ സ്കറിയ കോര്‍ എപ്പിസ്കോപ്പ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു പ്രായഭേദമന്യെ സെന്റ് പീറ്റേഴ്സ് കലാകാരന്മാരും കലാകാരികളും ചേര്‍ന്നൊരുക്കിയ ഒരു കലാസദ്യ അരങ്ങേററി. ഡാന്‍സുകളും പാട്ടുകളും ന്യത്തങ്ങളും സ്കിറ്റുകളുമൊക്കെയായി ഒരു ഹ്യദ്യമായ വിരുന്നുതന്നെയായിരുന്നു ഇത്തവണത്തെ ഫാമിലി നൈറ്റ്.

പത്തു വര്‍ഷം മുമ്പ് തുടങ്ങിവച്ച ഈ കൂടിവരവ് ഇന്നു ഒരു പരിപൂര്‍ണവിജയമായിരിക്കുന്നു എന്നതില്‍ തനിക്കു ചാരിതാര്‍ഥ്യമുണ്െടന്നും ഇതിന്റെ പിന്നില്‍ കോഓര്‍ഡിനേറ്റേഴ്സ് ആയി പ്രവര്‍ത്തിച്ച രാജേഷ് ചാക്കോ, വിനു വര്‍ഗീസ്, ട്രസ്റി ഷിബു കുന്നത്ത്, സെക്രട്ടറി ജോജി കുര്യാക്കോസ് കമ്മിറ്റിക്കാര്‍ അതോടൊപ്പം ഇതില്‍ പങ്കടുത്ത എല്ലാവരേയും വികാരി അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം