മാപ്പ് എവര്‍ റോളിംഗ് ട്രോഫി ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്   മേയ് 14നു ഫിലാഡല്‍ഫിയയില്‍
Wednesday, April 27, 2016 4:54 AM IST
ഫിലാഡല്‍ഫിയ: 2016-ലെ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) എവര്‍ റോളിംഗ് ട്രോഫിക്കായുള്ള ഷട്ടില്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് മേയ് മാസം 14-ന് (ശനിയാഴ്ച) ഫിലഡല്‍ഫിയയില്‍ വെച്ചു നടത്തപ്പെടുന്നു. ക്രൂസ് ടൌണ്‍ റോഡിലുള്ള നോര്‍ത്ത് ഈസ്റ് റാക്കറ്റ് ക്ളബ്ബില്‍വച്ചു നടക്കുന്ന വാശിയേറിയ പോരാട്ടങ്ങളില്‍ അമേരിക്കയിലെ വിവിധ സ്റേറ്റുകളില്‍നിന്നുമായി മുപ്പതോളം ടീമുകള്‍ പങ്കെടുക്കുന്നതാണ്. മത്സരങ്ങള്‍ രാവിലെ എട്ടു മുതല്‍ ആരംഭിക്കുന്നു.

നിരവധി വര്‍ഷങ്ങളായി മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ സംഘടിപ്പിച്ചു വരുന്ന ഈ കായികമാമാങ്കം ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിനിടയില്‍ അതിപ്രശസ്തമാണ്. ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനുവേണ്ട എല്ലാ ഒരുക്കങ്ങളും ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായി മാപ്പ് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സാക് മാത്യുസണ്‍ (267 251 5094), സാബു സ്കറിയ (267 980 7923), ഏലിയാസ് പോള്‍ (267 262 0179), ദാനിയേല്‍ പി. തോമസ് (215 681 7777), ചെറിയാന്‍ കോശി (201 286 9169), സിജു ജോണ്‍ (267 496 2080), യോഹന്നാന്‍ ശങ്കരത്തില്‍ (215 778 0162), ജോണ്‍സന്‍ മാത്യു (215 740 9486), അനു സ്കറിയ (267 496 2423), രഞ്ജിത് സ്കറിയ (267 808 6948). സെക്രട്ടറി സിജു ജോണ്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം