കുടുംബസംഗമവും ഈസ്റര്‍ വിഷു ആഘോഷങ്ങളും ഏപ്രില്‍ 30ന്
Tuesday, April 26, 2016 8:03 AM IST
ന്യൂറോഷല്‍: വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റര്‍ വിഷു ആഘോഷങ്ങളും സംയുക്തമായി വൈറ്റ്പ്ളൈന്‍സിലുള്ള കോണ്‍ഗ്രഗേഷന്‍ കോള്‍ അമി ഓടിറ്റോറിയത്തില്‍ (252 ടീൌിറ്ശലം അ്ലിൌല, ണവശലേ ജഹമശി, ചഥ 10606) ഏപ്രില്‍ 30നു (ശനി) നടക്കും.

വൈകുന്നേരം ആറു മുതല്‍ നടക്കുന്ന പരിപാടിയില്‍ കെ.ജെ ഗ്രിഗറിയുടെയും രത്നമ്മ രാജന്റെയും നേതൃത്വത്തില്‍ ഒരുക്കുന്ന വിഷുക്കണിയും വെസ്റ് ചെസ്റര്‍ നിവാസികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും. അമേരിക്ക-കാനഡ- യൂറോപ്പ് ഭദ്രാസനാധിപന്‍ ആര്‍ച്ച് ബിഷപ് അയൂബ് മോര്‍ സില്‍വാനോസ് മുഖ്യാതിഥിയായി പങ്കെടുത്ത് ഈസ്റര്‍ സന്ദേശം നല്‍കും. ഡോ പി. സോമസുന്ദരം വിഷു സന്ദേശം നല്കും.

കുടുംബസംഗമത്തില്‍ ഇരുപത്തിഅഞ്ചില്‍ പരം ഗിഫ്റ്റുകള്‍ (ഇരുപതു ഡോളര്‍ മുതല്‍ ഇരുന്നുറു ഡോളര്‍ വരെ വിലയുള്ള സമ്മനങ്ങള്‍) റാഫിള്‍ വഴി സമ്മാനിക്കും. നാഗരിക ജീവിതത്തിന്റെ സങ്കീര്‍ണതകളിലും ലാളിത്യവും പവിത്രതയും നിറഞ്ഞ ഗ്രാമീണ ജീവിതം വിസ്മൃതമാകാതിരിക്കാന്‍, പ്രവാസികളുടെ ജീവിത പാശ്ചാത്തലം ആധാരം ആക്കിയുള്ള കലരൂപങ്ങളും അവതരിപ്പിക്കും.

ഫാമിലി നൈറ്റ് വിജയപ്രദമാക്കുവാന്‍ വെസ്റ്ചെസ്റര്‍, ന്യൂയോര്‍ക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നതായി ഭാരവാഹികളായ ശ്രീകുമാര്‍ ഉണ്ണിത്താന്‍, തോമസ് കോശി, ടെറന്‍സണ്‍ തോമസ്, കെ.കെ. ജോണ്‍സണ്‍, ആന്റോ വര്‍ക്കി, എം.വി. ചാക്കോ, ഫാമിലി നൈറ്റ് കോഓര്‍ഡിനേറ്റര്‍ ജോയി ഇട്ടന്‍, ഗണേശ് നായര്‍, കൊച്ചുമ്മന്‍ ജേക്കബ്, ജെ. മാത്യുസ്, എം.വി. കുര്യന്‍, കെ.ജെ. ഗ്രിഗറി, കെ.ജി. ജനാര്‍ദ്ദനന്‍, ലിജോ ജോണ്‍, ഷൈനി ഷാജന്‍, രത്നമ്മ രാജന്‍, ജോണ്‍ മാത്യു (ബോബി), സുരേന്ദ്രന്‍ നായര്‍, ജോണ്‍ തോമസ്, രാജ് തോമസ്, വിപിന്‍ ദിവാകരന്‍, ഡോ. ഫിലിപ്പ് ജോര്‍ജ്, ജോണ്‍ സി. വര്‍ഗീസ്, രാജന്‍ ടി. ജേക്കബ്, ചാക്കോ പി. ജോര്‍ജ് എന്നിവര്‍ അറിയിച്ചു.