ട്രൈസ്റേറ്റ് കേരള ഫോറം പ്രവര്‍ത്തനോദ്ഘാടനം മേയ് ഒന്നിന്
Tuesday, April 26, 2016 8:02 AM IST
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റേറ്റ് കേരള ഫോറത്തിന്റെ 2016 ലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മേയ് ഒന്നിനു (ഞായര്‍) വൈകുന്നേരം 5.30നു പമ്പ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ നടന്ന പൊതുയോഗത്തില്‍ സനല്‍ ഗോഫിനാഥ് നിര്‍വഹിക്കും.

കഴിഞ്ഞ പതിമൂന്നു വര്‍ഷമായി ഫിലഡല്‍ഫിയായിലെ സമൂഹിക, സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ട്രൈസ്റേറ്റ് കേരള ഫോറം സംയുക്ത ഓണാഘോഷങ്ങള്‍ക്കും കേരള പിറവി ആഘോഷങ്ങള്‍ക്കുമാണ് നേതൃത്വം കൊടുക്കുന്നത്.

ചെയര്‍മാന്‍ ഫിലിപ്പോസ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി തോമസ് പോള്‍, ട്രഷറര്‍ സുരേഷ് നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി വുപുലമായ ആഘോഷ പരിപാടിക്കാണു ലക്ഷ്യമിടുന്നത്.

ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ നാലിനു നടക്കുമെന്ന് ചെയര്‍മാന്‍ ഫിലിപ്പോസ് ചെറിയാന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് ഓലിക്കല്‍