ഹൈക്കോടതി വിധി സ്വാഗതാര്‍ഹം; വുമണ്‍സ് ഫ്രട്ടേണിറ്റി ഫോറം
Tuesday, April 26, 2016 8:01 AM IST
കുവെത്ത്സിറ്റി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് ശിരോവസ്ത്രം പാടില്ലെന്ന സിബിഎസ്ഇ ബോര്‍ഡിന്റെ വിലക്കിനെതിരെ ശിരോവസ്ത്രം ധരിച്ചുകൊണ്ടൂതന്നെ പ്രവേശന പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി നല്‍കിയ അനുമതി സ്വാഗതാര്‍ഹമാണെന്ന് വുമണ്‍സ് ഫ്രട്ടേണിറ്റി ഫോറം പ്രസിഡന്റ് നസീമ അബ്ദുല്‍ അസീസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കോടതി വിധിയിലൂടെ സിബിഎസ്ഇ യുടെ വര്‍ഗീയ മുഖം പൊളിഞ്ഞിരിക്കുകയാണെന്നും ഇതിനുവേണ്ടി ഹര്‍ജി സമര്‍പ്പിച്ച വിദ്യര്‍ഥിനികള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥി സംഘടനകളായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്ഐഒ തുടങ്ങിയവരുടെ വിജയമാണെന്നും നസീമ അബ്ദുല്‍ അസീസ് പറഞ്ഞു.