ഇന്‍ഫന്റ് ജീസസ് സ്കൂളിന്റെ വെസ്ബൈസ്റ് പ്രകാശനം ചെയ്തു
Tuesday, April 26, 2016 6:52 AM IST
ന്യൂഡല്‍ഹി: ദ്വാരക നജ്ഫഗ്ര ഇന്‍ഫന്റ് ജീസസ് സ്കൂളില്‍ പുതുതായി പണികഴിപ്പിച്ച ബ്ളോക്കിന്റെ കൂദാശകര്‍മവും വെബ്സൈറ്റിന്റെ പ്രകാശനവും ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ് മാര്‍ ഭരണികുളങ്ങര നിര്‍വഹിച്ചു.

ഏപ്രില്‍ 25നു നടന്ന ചടങ്ങില്‍ വികാരി ജനറാള്‍ ഫാ. ജോസ് എടശേരി, ഫാ. ഡേവിസ്, ഫാ. ബെന്നി പാലാട്ടി, സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റര്‍ ആനി ജയിംസ് എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്