സിഎസ്ഐ ചര്‍ച്ച് ടൊറേന്റോയുടെ മുപ്പതാം വാര്‍ഷികവും കണ്‍വന്‍ഷന്‍ യോഗങ്ങളും
Tuesday, April 26, 2016 6:43 AM IST
ടൊറേന്റോ: സിഎസ്ഐ ചര്‍ച്ച് ടൊറേന്റോയില്‍ മേയ് ആറ്, ഏഴ്, എട്ട് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വാര്‍ഷിക വചനധ്യാന യോഗങ്ങള്‍ സംഘടിപ്പിക്കുന്നു. ഇടവകയുടെ മുപ്പതു വര്‍ഷത്തെ ആരാധനയും സാക്ഷ്യവും 2016 ല്‍ പൂര്‍ത്തീകരിക്കുന്ന വേളയില്‍ വചന പ്രഘോഷണത്തിനായി എത്തുന്നത് പ്രശസ്ത മലയാള സുവിശേഷ ഗാനരചയിതാവായ പ്രഫ. കോശി തലക്കല്‍ ആണ്.

വെള്ളി വൈകുന്നേരം ഏഴിനും ശനി ഉച്ചകഴിഞ്ഞ് രണ്ടിനും വൈകുന്നേരം 6.30നും ഞായറാഴ്ച ആരാധനയ്ക്കുശേഷം 11.30നുമാണു യോഗങ്ങള്‍. ശനിയാഴ്ച

നടക്കുന്ന യോഗത്തില്‍ മുതിര്‍ന്നവര്‍, യുവജനങ്ങള്‍, കുട്ടികള്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന. സംഗീത ശുശ്രൂഷയ്ക്ക് യുവജന പ്രസ്ഥാനം നേതൃത്വം വഹിക്കും. ഏരിയ പ്രാര്‍ഥന ഗ്രൂപ്പ് പ്രതിനിധികള്‍ ഓരോ ദിനത്തിലും ആത്മായ ശുശ്രൂഷകള്‍ നിര്‍വഹിക്കും.

മേയ് എട്ടിനു നടക്കുന്ന ആരാധനയോടെ ആരംഭിച്ച സഭയുടെ വിശ്വാസ യാത്ര 2016 ല്‍ മുപ്പതു വര്‍ഷം പൂര്‍ണമാക്കുമ്പോള്‍ ഇടവകയായി പുനര്‍ജീവന വര്‍ഷമായി (ഥലമൃ ീള ഞല്ശ്മഹ) ആചരിക്കുവാനുള്ള തീരുമാനമാണു കൈക്കൊണ്ടിട്ടുള്ളത്. ഇതോടനുബന്ധിച്ചുള്ള ആചരണങ്ങള്‍ക്ക് ഇടവക വികാരി റവ. ജോര്‍ജ് ജേക്കബ്, ഏബ്രഹാം പി. ജോര്‍ജ്, അഭിലാഷ് രാജ്, സഞ്ജു ബെന്‍ ചെറിയാന്‍, ജോഷ്വ ഷാജി മൂത്തേടം എന്നിവര്‍ അടങ്ങുന്ന സബ് കമ്മിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയോടു ചേര്‍ന്ന് ഒരുക്കങ്ങള്‍ ചെയ്തുവരുന്നു.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള