കല കുവൈറ്റ് ഷൊയ്ബ നോര്‍ത്ത് യൂണിറ്റ് രൂപീകരിച്ചു
Tuesday, April 26, 2016 6:41 AM IST
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ 56-ാമത് യൂണിറ്റ് ഷൊയ്ബ നോര്‍ത്ത് പ്രവര്‍ത്തനമാരംഭിച്ചു.

ഷൊയ്ബ എന്‍ബിറ്റിസി ക്യാമ്പില്‍ ചേര്‍ന്ന യോഗത്തില്‍ വിജീഷ് അധ്യക്ഷത വഹിച്ചു. പുതിയ യൂണിറ്റ് കണ്‍വീനറായി വിജേഷിനെയും ജോയിന്റ് കണ്‍വീനര്‍മാരായി സ്വരാജ്, രാജീവ് എന്നിവരെയും തെരഞ്ഞെടുത്തു.

സ്വരാജ്, രാജീവ് എന്നിവര്‍ സംസാരിച്ചു. കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി സുഗതകുമാര്‍, ഫഹാഹീല്‍ മേഖല സെക്രട്ടറി പ്രസീദ് കരുണാകരന്‍, മേഖല പ്രസിഡന്റ് സജീവ് ഏബ്രഹാം, ഷൊയ്ബ യൂണിറ്റ് കണ്‍വീനര്‍ സുരേഷ്, അബു ഹലീഫ ഡി യൂണിറ്റ് കണ്‍വീനര്‍ രാജന്‍ പള്ളിപ്പുറം എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍