ഫോക് കുടുംബസംഗമം സംഘടിപ്പിച്ചു
Tuesday, April 26, 2016 6:33 AM IST
കുവൈത്ത് സിറ്റി: കുവൈത്തിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ എക്സ്പാറ്റ്സ് അസോസിയേഷന് (ഫോക്) കുടുംബസംഗമം 2016 സംഘടിപ്പിച്ചു.

വഫ്രയില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഫോക് രക്ഷാധികാരി ജി.വി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഫോക് പ്രസിഡന്റ് കെ.കെ. ഷൈമേഷ് അധ്യക്ഷത വഹിച്ചു. ഫോക് നടത്തിവരുന്ന മാതൃഭാഷ പഠനക്ളാസായ അക്ഷരകൂട്ടത്തിന്റെ 2016 വര്‍ഷ പ്രവര്‍ത്തന ഉദ്ഘാടനം ആര്‍ട്സ് ജോ. കണ്‍വീനര്‍ എം.വി.രാജീവ് നിര്‍വഹിച്ചു. തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിവിധ കലാ കായികമത്സരങ്ങള്‍ അരങ്ങേറി.

ഐ.വി.സുനേഷ്, എം.പി. ജിതേഷ്, സി. മുരളി എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജനറല്‍ സെക്രട്ടറി എം.എന്‍. സലിം, കുടുംബസംഗമ ജോയിന്റ് കണ്‍വീനര്‍ ദയാനന്ദന്‍, വനിതവേദി ചെയര്‍പേഴ്സണ്‍ ബിന്ദു രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍