ഷിക്കാഗോ സ്റാര്‍ നൈറ്റ് 2016 മെയ് ഏഴിന്; പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
Tuesday, April 26, 2016 5:42 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ ഫൊറോനാ ദൈവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം മെയ് ഏഴിനു ഷിക്കാഗോ വില്യം താഫ്റ്റ് ഹൈസ്കൂളില്‍ വച്ച്, പ്രശസ്ത നര്‍ത്തകിയും, നടിയുമായ ദിവ്യാ ഉണ്ണിയും, ഷിക്കാഗോയിലെ കലാപ്രതിഭകളും ചേര്‍ന്നവതരിപ്പിക്കുന്ന 'ഷിക്കാഗോ സ്റാര്‍സ് നൈറ്റ്' സ്റ്റേജ് ഷോയുടെ പ്രവര്‍ത്തനങ്ങള്‍ ഫൊറോനാ വികാരി വെരി റവ. ഫാ. എബ്രാഹം മുത്തോലത്ത് അവലോകനം ചെയ്തു.

ഏപ്രില്‍ 19-നു ചൊവ്വാഴ്ച ഏവിനുള്ള വിശുദ്ധകുര്‍ബാനക്കുശേഷം ഷിക്കാഗോ സ്റാര്‍സ് നൈറ്റ് സ്റ്റേജ് ഷോയുടെ വിജയത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതിയേപ്പറ്റി, എന്റെര്‍റ്റൈന്‍മെന്റ് കോര്‍ഡിനേറ്റര്‍ രഞ്ചിത കിഴക്കനടിയും, ടീമംഗങ്ങളായ റ്റോമി കുന്നശ്ശേരി, സുനില്‍ കോയിത്തറ, ഫൈനാന്‍സ് ടീമംഗങ്ങളായ കുര്യന്‍ നെല്ലാമറ്റം, മാത്യു ഇടിയാലി, കുഞ്ഞുമോന്‍ നെടിയകാല, ഷിബു മുളയാനിക്കുന്നേല്‍, ബിനോയി കിഴക്കനടി, ട്രസ്റിമാരായ തോമസ് നെടുവാമ്പുഴ, ഫിലിപ് പുത്തെന്‍പുരയില്‍, ഡാന്‍സ്കോര്‍ഡിനേറ്റര്‍ ഷീബ മുത്തോലം, കോസ്റൂം കോര്‍ഡിനേറ്റര്‍മാരായ ആന്‍സി ചേലക്കല്‍, സുനി കവലക്കല്‍, കംപൂട്ടര്‍ കോര്‍ഡിനേറ്റര്‍ റ്റീന നെടുവാമ്പുഴ എന്നിവര്‍ മുത്തോലത്തച്ചനോടൊന്നു ചേര്‍ന്ന് അവലോകനം ചെയ്തു.

ഈ ദൈവാലയത്തിന്റെ ധനശേഖരണത്തിനായി കാഴ്ചവയ്ക്കുന്ന ഈ പരിപാടിയിലേക്ക് ഏവരുടെയും സാന്നിദ്ധ്യവും സഹകരണവും ഹൃദയപൂര്‍വം ക്ഷണിക്കുന്നുവെന്നു റവ. ഫാ. എബ്രാഹം മുത്തോലത്തും, രഞ്ചിത കിഴക്കനടിയും അറിയിക്കുന്നു.

ടിക്കറ്റിനും മറ്റു വിവരങ്ങള്‍ക്കും കണ്‍വീനര്‍ കുര്യന്‍ നെല്ലാമറ്റം (6306649405), ജോ. കണ്‍വീനര്‍മാരായ കുഞ്ഞുമോന്‍ നെടിയകാല (7087908132), മാത്യു ഇടിയാലി (6302057014), സുജ തൊട്ടിച്ചിറ (8478451068), ട്രസ്റിമാരായ തോമസ് നെടുമ്പുഴ (6308549517), ജിമ്മി മുകളേല്‍ (6307061374), ജോര്‍ജ്ജ് പുള്ളോര്‍കുന്നേല്‍ (6307766001), ഫിലിപ് പുത്തെന്‍പുരയില്‍ (7732825954), കൂടാരയോഗം കോര്‍ഡിനേറ്റര്‍മാരായ റ്റോണി പുല്ലാപ്പള്ളി (6302055078), ബെന്നി വാച്ചാച്ചിറ (8473221973), ജിമ്മി കണിയാലി (6309037680), ജോയി വരകാല (6307151346), തങ്കമ്മ നെടിയകാലായില്‍ (7082245653), റ്റിജൊ കമ്മപറമ്പില്‍ (6308630910), റ്റോമി കുന്നശ്ശേരി (6307880124), പിആര്‍ഒ ബിനോയി കിഴക്കനടി (3125132361) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി