ഡിട്രോയിറ്റില്‍ ഫൊക്കാന റീജണല്‍ സ്പെല്ലിംഗ് ബീ മത്സരം മെയ് ഏഴിന്
Tuesday, April 26, 2016 5:40 AM IST
ഡിട്രോയിറ്റ്: ജൂലൈ മാസത്തില്‍ ടൊറന്റോയില്‍ നടക്കുന്ന ഫൊക്കാന സ്പെല്ലിംഗ് ബീ ഫൈനല്‍ മത്സരത്തിന്റെ ഭാഗമായി, ഫൊക്കാന റീജണല്‍ സ്പെല്ലിംഗ് ബീ മത്സരം ഡിട്രോയിറ്റില്‍ കേരള ക്ളബിന്റേയും മിഷിഗണ്‍ മലയാളി അസോസിയേഷന്റേയും സഹകരണത്തില്‍ മെയ് ഏഴാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു കേരളാ ക്ളബ് ഓഫീസില്‍ (2850 ജമൃലി അ്ല, ണമൃൃലി, ങശരവശഴീി 48092) വച്ചു നടത്തുന്നതാണ്. അഞ്ചാം ഗ്രേഡ് മുതല്‍ ഒമ്പതാം ഗ്രേഡ് വരെയുള്ള കുട്ടികള്‍ക്കാണ് മത്സരം.

ഈ മത്സരത്തില്‍ ഒന്നും രണ്ടും സമ്മാനം ലഭിക്കുന്ന കുട്ടികള്‍ക്കുള്ള ക്യാഷ് പ്രൈസ് സ്പോണ്‍സര്‍ ചെയ്യുന്നത് ഡിട്രോയിറ്റിലെ പ്രമുഖ റയല്‍ട്ടര്‍ ആയ റിമാക്സിലെ കോശി ജോര്‍ജ് ആണ്. ഇതില്‍ വിജയിക്കുന്ന കുട്ടികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ നാലു വരെ ടൊറന്റോയില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനിലെ സ്പെല്ലിംഗ് ബീ ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്ത് അവിടുത്തെ ക്യാഷ് പ്രൈസും സ്വന്തമാക്കാന്‍ സൌകര്യമുണ്ട്. മെയ് മൂന്നിനു മുമ്പ് ളിയെ2016റലൃീശ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ രജിസ്റര്‍ ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുബാഷ് രാമചന്ദ്രന്‍ (248 494 1825), സ്വപ്ന ഗോപാലകൃഷ്ണന്‍ (201 916 8919), അരുണ്‍ എല്ലുവിള (313 971 5940), മുരളി നായര്‍ (248 895 1464), മാത്യു ഉമ്മന്‍ (248 709 4511), ചാള്‍സ് തോമസ് (586 565 2332), ഡോ. മാത്യു വര്‍ഗീസ് (734 634 6616). രാജന്‍ ഡിട്രോയിറ്റ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം