കൊണ്േടാട്ടി സെന്റര്‍ കലോത്സവം ഏപ്രില്‍ 29ന്
Monday, April 25, 2016 4:37 AM IST
ജിദ്ദ: കൊണ്േടാട്ടി സെന്റര്‍ ജിദ്ദ 'കലോത്സവം 2016' ഏപ്രില്‍ 29-നു അരങ്ങേറും. വൈകീട്ട് ഏഴിനു ശറഫിയ ഇമ്പാല ഗാര്‍ഡനില്‍ വൈവിധ്യമാര്‍ന്ന മാപ്പിള കലാരൂപങ്ങള്‍ അവതരിപ്പിക്കും. ഒപ്പന, കോല്‍ക്കളി ദഫ്മുട്ട്, മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ ഇശലുകള്‍, സെമി ക്ളാസിക്കല്‍ നൃത്തങ്ങള്‍ പരിപാടിക്ക് മാറ്റുകൂട്ടും. കൊണ്േടാട്ടി സെന്ററിന്റെ മുഴുവന്‍ പ്രവര്‍ത്തകരും കുടുംബാഗങ്ങളും പരിപാടിയുടെ ഭാഗമാകും.

അന്നേ ദിവസം വൈകുന്നേരം അഞ്ചിനു നടക്കുന്ന ജനറല്‍ബോഡി യോഗത്തില്‍ കഴിഞ രണ്ട് വര്‍ഷത്തെ ട്രസ്റ്, സെന്റര്‍, പലിശ രഹിത ബാങ്ക് എന്നീ സംരഭങ്ങളുടെ സാമ്പത്തിക കണക്കും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും. അടുത്ത രണ്ടുവര്‍ഷത്തേക്ക് ഉള്ള എക്സിക്യൂട്ടീവ് അംഗങ്ങളെയും ഭാരവാഹികളെയും തിരഞെടുക്കും.

കലോത്സം 2016 ന്റെ വിജയത്തിനായി വിപുലമായ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. റഹ്മത്തലി എരഞ്ഞിക്കല്‍ (ചീഫ് കോര്‍ഡിനേറ്റര്‍), കുഞ്ഞു കടവണ്ടി (മീഡിയ), ഫൈസല്‍ എടക്കോട്, ഹമീദ് കരിമ്പിലാക്കല്‍ (ആര്‍ട്സ് പ്രോഗ്രാം കോഡിനേറ്റേഴ്സ്), കെ.പി ബാബു റശീദ് മാങ്കായി (ലോജിസ്റിക്ക്), റഫീഖ് മുസ്തഫ അമ്പലപ്പള്ളി (സാമ്പത്തികം), ഷഫീഖ് ജാഫര്‍ എ.ടി ബാവ തങ്ങള്‍ വിവിധ പരിപാടികള്‍ നിയന്ത്രിക്കും.

പ്രസിഡന്റ് കബീര്‍ കൊണ്േടാട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സലീം മധുവായി മാനു മുണ്ടപ്പലം ഹമീദ് അബീര്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍