ഇന്ത്യ പ്രസ്ക്ളബ് സംഘടിപ്പിക്കുന്ന 'നിയമസഭാ തെരഞ്ഞെടുപ്പ് 2016' വെള്ളിയാഴ്ച
Monday, April 25, 2016 4:36 AM IST
ഷിക്കാഗോ: കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് വിഷയമാക്കി ഇന്ത്യാ പ്രസ്ക്ളബ് ഷിക്കാഗോ ചാപ്റ്റര്‍ സംവാദം സംഘടിപ്പിക്കുന്നു. ഷിക്കാഗോയിലെ വിവിധ മലയാളി രാഷ്ട്രീയ സംഘടനകളേയും മറ്റു അസോസിയേഷനുകളേയും പ്രധാനമായി പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന പരിപാടി ഏപ്രില്‍ 29-നു വെള്ളിയാഴ്ച മൌണ്ട് പ്രോസ്പെക്ടസിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്‍ സെന്ററില്‍ (834 ഋ ഞമിറ ഞറ, ങീൌി ജൃീുലര, കഘ) വച്ചാണ് പരിപാടി. വൈകുന്നേരം 7.30 മുതല്‍ ഒമ്പതു വരെ നടക്കുന്ന സംവാദത്തിനുശേഷം സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു സക്കറിയ (പ്രസിഡന്റ്, ഇന്ത്യാ പ്രസ്ക്ളബ്, ഷിക്കാഗോ ചാപ്റ്റര്‍) 847 630 6462.

റിപ്പോര്‍ട്ട്: അനിലാല്‍ ശ്രീനിവാസന്‍