ഫാ. സെബി ചിറ്റിലപ്പള്ളിക്ക് യാത്രയയപ്പ് നല്‍കി
Monday, April 25, 2016 4:35 AM IST
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ കഴിഞ്ഞ ആറുമാസക്കാലം അസിസ്റന്റ് വികാരിയായി സേവനം അനുഷ്ഠിച്ച ശേഷം ബാള്‍ട്ടിമോറിലെ സെന്റ് അല്‍ഫോന്‍സാ ദേവാലയ വികാരിയായി സ്ഥാനമേല്‍ക്കുന്ന ഫാ. സെബി ചിറ്റിലപ്പള്ളിക്ക് സ്നേഹോഷ്മളമായ ആശംസകള്‍ നേര്‍ന്നു.

ഇടവക വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, സെബി അച്ചന്റെ സേവനങ്ങള്‍ക്ക് ഹൃദയംഗമമായ നന്ദിയും ആശംസകളും നേര്‍ന്നു. അച്ചന്റെ പുതിയ നിയോഗത്തില്‍ അജഗണങ്ങള്‍ക്കായി ദൈവേഷ്ടപ്രകാരം പ്രവര്‍ത്തിക്കാനുള്ള അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അഗസ്റിനച്ചന്‍ പറഞ്ഞു.

കുട്ടികള്‍ക്കായുള്ള ഇംഗ്ളീഷ് കുര്‍ബാനയ്ക്കുശേഷം അച്ചന് മതബോധന സ്കൂളിന്റെ നേതൃത്വത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു. ഗുഡ്വിന്‍ ഫ്രാന്‍സീസ് നന്ദി അറിയിച്ചതോടൊപ്പം കുഞ്ഞുങ്ങള്‍ ആത്മീയ ബൊക്കെ നല്‍കി. പതിനെട്ടാം തീയതി പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍ പ്രത്യേക യോഗത്തില്‍ വെച്ച് അച്ചന് നന്ദി അറിയിച്ചതോടൊപ്പം ആശംസകള്‍ നേരുകയും ചെയ്തു. ബീന വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം