കേരള ലാറ്റിന്‍ കമ്യൂണിറ്റി കുവൈറ്റ് ഈസ്റര്‍ സംഗമം 2016
Monday, April 25, 2016 12:57 AM IST
കുവൈത്ത്: കേരള ലാറ്റിന്‍ കമ്യൂണിറ്റി കുവൈറ്റ് ഈസ്റര്‍ സംഗമം 2016 ഉം നാലാമത് വാര്‍ഷികവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

ഏപ്രില്‍ 22നു കുവൈറ്റ് സിറ്റി കത്തീഡ്രലില്‍ നടന്ന സംഗമം ബിഷപ് കാമീലോ ഉദ്ഘാടനം ചെയ്തു. കെഎല്‍സികെ പ്രസിഡന്റ് ഫാ. പീറ്റര്‍ മാത്യു ഒഎഫ്എം അധ്യക്ഷത വഹിച്ചു. ഫാ. പോള്‍ മാനുവല്‍ ഒഎഫ്എം ആത്മീയ പ്രഭാഷണം നടത്തി. കെ.എല്‍സികെ വൈസ് പ്രസിഡന്റ് സോമര്‍ സേവ്യര്‍,

കെഎല്‍സികെ ജോ. ഡയറക്ടര്‍ പ്രോഗ്രാം കണ്‍വീനര്‍ കിഷോര്‍ സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.

കെഎല്‍സികെ ജനറല്‍ സെക്രട്ടറി ജോളി അഗസ്റിന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്മരണിക 2016 മാഗസിന്‍ ആദ്യകോപ്പി ഫാ. പീറ്റര്‍ മാത്യു ബിഷപ് കാമീലോയ്ക്കു നല്‍കി പ്രകാശനം ചെയ്തു. തുടര്‍ന്നു 2016-18 വര്‍ഷത്തിലെ പുതിയ അംഗങ്ങളെ പരിചയപ്പെടുത്തുകയും ആദരിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം നടന്ന വിവിധ കലാകായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനധാനം നിര്‍വഹിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍