എന്‍എജിസി വിഷു ആഘോഷവും കിക്കോഫും ഏപ്രില്‍ 30ന്
Monday, April 25, 2016 12:47 AM IST
ഷിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ (എന്‍എജിസി) വിഷുദിനാഘോഷവും എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഓഗസ്റ് 12 മുതല്‍ 14 വരെ ഹൂസ്റണില്‍ നടക്കുന്ന ദേശീയ നായര്‍ സംഗമത്തിന്റെ രജിസ്ട്രേഷന്‍ കിക്ക്ഓഫും സംയുക്തമായി ഏപ്രില്‍ 30-നു (ശനി) വൈകുന്നേരം ആറു മുതല്‍ നൈല്‍സിലുള്ള ഗോള്‍ഫ് മെയിന്‍ പാര്‍ക്ക് ഡിസ്ട്രിക്ടില്‍ നടത്തുമെന്ന് പ്രസിഡന്റ് എം.എന്‍.സി നായര്‍ അറിയിച്ചു.

നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ജി.കെ. പിള്ള, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

ആഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികള്‍, വിഷുക്കണി, വിഷുക്കൈനീട്ടം, വിഷു സദ്യ എന്നിവയും നടക്കും.

വിവരങ്ങള്‍ക്ക്: 217 649 1146, 630 640 5007, 847 942 8036, 630 977 9988.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം