ഈഡന്‍ബര്‍ഗ് സീറോ മലബാര്‍ ദേവാലയത്തില്‍ കരുണയുടെ നൊവേന ആരംഭിച്ചു
Monday, April 25, 2016 12:47 AM IST
ടെക്സസ്: ഈഡിന്‍ബര്‍ഗില്‍ ഡിവൈന്‍ മേഴ്സി സീറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ ഈ വെള്ളിയാഴ്ച കരുണയുടെ നൊവേന ആരംഭിച്ചു. എല്ലാ വെള്ളയാഴ്ചകളിലും വൈകുന്നേരം 6.30-നു വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു നൊവേനയും ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും. കരുണയുടെ ഈ വര്‍ഷം സഭയിലെ എല്ലാ കുടുംബങ്ങളെയും യുവജനങ്ങളെയും കുട്ടികളെയും സമര്‍പ്പിച്ച് പ്രത്യേകം നിയോഗാര്‍ഥം പ്രാര്‍ഥന ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം