റിഥം മ്യൂസിക് ബാന്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു
Saturday, April 23, 2016 5:52 AM IST
അബുദാബി: കലാ സാംസ്കാരിക കൂട്ടായ്മയായ റിഥം അബുദാബിയുടെ നേതൃത്വത്തില്‍ റിഥം മ്യൂസിക് ബാന്‍ഡ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

റിഥം അബുദാബിയുടെ പതിനഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് യുഎഇയിലെ വിവിധ എമിരേറ്റുകളിലെ കലാകാരന്മാരെ ഒരുമിപ്പിച്ചുകൊണ്ട് 'റിഥം മ്യൂസിക് ബാന്‍ഡ്' ഒരുക്കിയിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങില്‍ റിഥം ചെയര്‍മാന്‍ സുബൈര്‍ തളിപ്പറമ്പ് അധ്യക്ഷത വഹിച്ചു. സിയാ ഫുഡ് സ്റഫ് മാനേജിംഗ് ഡയറക്ടര്‍ എം.കെ. സാബിര്‍ മുഖ്യാതിഥിയായിരുന്നു.

റിഥം കണ്‍വീനര്‍ ഫൈസല്‍ ബേപ്പൂര്‍, ഷഫീല്‍ കണ്ണൂര്‍, സോംഗ് ലവ് ഗ്രൂപ്പ് അഡ്മിന്‍ സിദ്ദീഖ് ചേറ്റുവ, പി.എം. അബ്ദുല്‍ റഹിമാന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. തുടര്‍ന്നു റിഥം മ്യൂസിക് ബാന്‍ഡ് അംഗങ്ങളെ പരിചയപ്പെടുത്തി. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. റിഥം മ്യൂസിക് ബാന്‍ഡ് ടീമിന്റെ സംഗീത നിശയും നൃത്തനിര്‍ത്യങ്ങളും മിമിക്രി കലാകാരന്മാരുടെ ഹാസ്യ കലാ പ്രകടനങ്ങളും അരങ്ങേറി. ഡോ. അപര്‍ണ സത്യദാസ് അവതാരകയായിരുന്നു. ഹബീബ് പട്ടുവം, സന്തോഷ് ഗോപി, നസറുല്‍ ഫഹദ് തുടങ്ങിയവര്‍ കലാപരിപാടികള്‍ക്കു നേതൃത്വം നല്കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള