നായര്‍ സൊസൈറ്റി ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ വിഷു ആഘോഷിച്ചു
Friday, April 22, 2016 5:48 AM IST
വാഷിംഗ്ടണ്‍: നായര്‍ സൊസൈറ്റി ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ (ചടഏണ) വിപുലമായ പരിപാടികളോടെ വിഷു ആഘോഷിച്ചു.

മേരിലാന്‍ഡിലെ ഫോറസ്റ് ഓക്ക് മിഡില്‍ സ്കൂള്‍ ഗേയ്ത്തേര്‍സ്ബര്‍ഗില്‍ നടന്ന ആഘോഷ പരിപാടികള്‍ സൊസൈറ്റിയുടെ മുന്‍കാല അധ്യക്ഷന്‍മാര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡോ. ചിത് പുരം വിഷു സന്ദേശം നല്‍കി.

ആഘോഷത്തോടനുബന്ധിച്ച് സംഘാടകസമിതി കുട്ടികള്‍ക്കായി വിഷുക്കണി സമ്മാനിച്ചു. തുടര്‍ന്നു നാടന്‍ സദ്യയും വിവിധ കലാപരിപാടികളുടെ ഭാഗമായി അവതരിപ്പിച്ച ദശാവതാരനൃത്തശില്പവും ആഘോഷ പരിപാടികളുടെ ഭാഗമായി നടന്നു. പ്രസിഡന്റ് ജിജു നായര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: വിനോദ് ഡേവിഡ്