ഡ്രീംസ് യൂത്ത് പ്രോജക്ട്: വാര്‍ഷിക പൊതുയോഗം ഡാളസില്‍ ഏപ്രില്‍ 29ന്
Friday, April 22, 2016 5:46 AM IST
ഡാളസ്: കുട്ടികളുടെയും യുവജനങ്ങളുടെയും സമഗ്ര വ്യക്തിവികാസവും നേതൃത്വ പരിശീലനവും ലക്ഷ്യമാക്കി 2003 മുതല്‍ കേരളത്തിലും 2012 മുതല്‍ ലൂസിയാനയിലും 2014 മുതല്‍ ഡാളസിലും ഫാ. ലിജോ പാത്തിക്കല്‍ സിഎംഐ യുടെ നേതൃത്വത്തില്‍ നടത്തിവരുന്ന യുവജന നേതൃത്വ പരിശീലന പ്രോജക്ടായ ഡ്രീംസിന്റെ വാര്‍ഷിക പൊതുയോഗം ഏപ്രില്‍ 29നു (വെള്ളി) ഡാളസില്‍ നടക്കും.

ഗാര്‍ലന്‍ഡ് ഇന്ത്യാ ഗാര്‍ഡന്‍സില്‍ (433, ക30 എൃീിമേഴല ഞറ, ഏമൃഹമിറ, ഠത 75043) വൈകുന്നേരം ഏഴിനാണ് പൊതുയോഗം.

ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററിന്റെയും മാതാപിതാക്കന്‍മാരുടെയും മറ്റു വോളന്റിയര്‍മാരുടെയും സഹകരണത്തോടെയാണ് ഡ്രീംസിന്റെ ഡാളസ് ശാഖ പ്രവര്‍ത്തിക്കുന്നത്.

മൂന്നു വര്‍ഷം നീണ്ടു നില്‍ക്കുന്ന സമഗ്ര വ്യക്തിവികസന ഡ്രീംസ് പ്രോജക്ടില്‍, കുട്ടികള്‍ക്കായി പേഴ്സണല്‍, ലീഡര്‍ഷിപ്പ്, ഇന്റര്‍ പേഴ്സണല്‍ സ്കില്‍സ്, ടാലന്റ് ഡെവലപ്മെന്റ് എന്നിവയും പരിശീലന പരിപാടിയിലുണ്ട്.

വോളന്റേയെഴ്സ് ആയി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുള്ളവരേയും മാതാപിതാക്കന്മാരേയും ഡാളസ് ഡ്രീംസിന്റെ പോതുയോഗത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഷാജി തോമസ് 214 966 6627, മാത്യു ഒഴുകയില്‍ 214 864 5106, ഹരിദാസ് തങ്കപ്പന്‍ 214 908 5686, ജോണ്‍സണ്‍ കുര്യാക്കോസ് 972 310 3455, സിബി വാരിക്കാട്ട് 469 360 9200. ഇ-മെയില്‍: ഹലൌറൃെലമാൌമെ@ഴാമശഹ.രീാ, ംംം.ഹലൌറൃെലമാ.ീൃഴ/റൃലമാ

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍