ഫാസിസത്തെ ചെറുക്കാന്‍ ഇടതുപക്ഷത്തെ വിജയിപ്പിക്കുക: നവോദയ കുടുംബവേദി
Friday, April 22, 2016 5:43 AM IST
റിയാദ്: ഫാസിസത്തേയും അഴിമതിയെയും ചെറുക്കുന്നതിനും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനും കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് നവോദയ കുടുംബവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു.

സിഐടിയു സര്‍വീസ് സംഘടനയുടെ സംസ്ഥാന ജോ.സെക്രട്ടറി എസ്. ബിനു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗീയവാദികള്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും വൈരവും സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രവാസലോകത്തെ കൂട്ടായ്മകള്‍ മാതൃകാപരമാണെന്ന് ബിനു പറഞ്ഞു. കേരളത്തിന്റെ സമഗ്രവികസനത്തിന് ഇടതുപക്ഷം അധികാരത്തിലേറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ബിനു അഭിപ്രായപ്പെട്ടു.

കുടുംബവേദി ആക്ടിംഗ് കണ്‍വീനര്‍ ദീപാ ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സോഫിയ സുധീര്‍ അധ്യക്ഷത വഹിച്ചു. രേണുക ലാല്‍, ജ്യോതി സതീഷ്, നജ്മ പൂക്കോയ തങ്ങള്‍, ശ്രുതി ലിജേഷ്, അന്‍വാസ്, ഉദയഭാനു, സംഗീത വിജയകുമാര്‍, നിഷാ ഷാജി എന്നിവര്‍ സംസാരിച്ചു. പ്രതിനാ ജിത്ത് പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവര്‍ക്കുവേണ്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍