അബുദാബി കേരള സോഷ്യല്‍ സെന്റിനു പുതിയ ഭാരവാഹികള്‍
Thursday, April 21, 2016 6:10 AM IST
അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ 2016-17 ലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി പി. പദ്മനാഭന്‍ (പ്രസിഡന്റ്), ബാബു വടകര (വൈസ് പ്രസിഡന്റ്), ടി.കെ. മനോജ് (ജനറല്‍ സെക്രട്ടറി), നൌഷാദ് കോട്ടയ്ക്കല്‍ (ട്രഷറര്‍) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി കെ.വി. ബഷീര്‍, ബിജിത്ത് കുമാര്‍, ബാബുരാജ്, ഗഫൂര്‍ എടപ്പാള്‍, മനോഹരന്‍, റഷീദ് അയിരൂര്‍, മണികണ്ഠന്‍, വിനായചന്ദ്രന്‍, കെ.ടി.ഒ. അബ്ദുറഹ്മാന്‍, കുമാര്‍ വേലായുധന്‍ എന്നിവരെയും ഓഡിറ്ററായി മണിക്കുട്ടനേയും അസി. ഓഡിറ്ററായി മുസ്തഫ കേളോത്തിനേയും തെരഞ്ഞെടുത്തു.

ഏപ്രില്‍ 20നു നടന്ന പൊതുയോഗത്തില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രാലയ പ്രതിനിധി അഹമ്മദ് ഹുസൈന്‍ അമീന്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള