ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് കുടുംബസംഗമം സംഘടിപ്പിക്കുന്നു
Wednesday, April 20, 2016 5:10 AM IST
കുവൈത്ത്: കുവൈത്തിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന് (ഫോക്ക്) അംഗങ്ങള്‍ക്കായി വഫ്രയില്‍ കുടുംബസംഗമം സംഘടിപ്പിക്കുന്നു.

ഏപ്രില്‍ 22നു വെള്ളിയാഴ്ച്ച രാവിലെ പത്തുമുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ കുട്ടികള്‍, മുതിര്‍ന്നവര്‍, സ്ത്രീകള്‍ എന്നിവര്‍ക്കായി വിവിധ കലാ-കായിക പരിപാടികള്‍, ഭക്ഷണം, യാത്ര സൌകര്യങ്ങള്‍ എന്നിവ ഉണ്ടാകുമെന്നും എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നും ഭാരവാഹികള്‍ അറിയിച്ചു. വിവിധ യൂണിറ്റ് പരിധിയില്‍ നിന്നുള്ള യാത്ര സൌകര്യങ്ങള്‍ക്കും മുന്‍കൂട്ടി രജിസ്റര്‍ ചെയ്യുന്നതിനും വിളിക്കേണ്ട നമ്പര്‍ അബ്ബാസിയ (50565635) ജലീബ് (65565676), ഫര്‍വാനിയ (65667744) സാല്‍മിയ (50829122), സിറ്റി (66694022), ജഹറ (97692181), ഫഹഹീല്‍ (67009237) ഫാഹീല്‍ നോര്‍ത്ത് (65019189).

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍