കെകെഐസി തര്ബിയത്ത് ക്യാമ്പ് ജഹ്റയില്‍
Wednesday, April 20, 2016 5:10 AM IST
ജഹറ: കുവൈത്ത് കേരള ഇസ്ളാഹി സെന്റര്‍ എല്ലാ മാസവും കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദഅവാ വകുപ്പിന് കീയില്‍ സംഘടിപ്പിച്ചുവരുന്ന തര്‍ബിയത് തസ്കിയത് ക്യാമ്പ് ഏപ്രില്‍ 22ന് വെള്ളിയാഴ്ച്ച ജഹറ ബൈറൂത്തി ഹോട്ടലിനു സമീപം മസ്ജിദ് റാത്വം വച്ചു നടത്തപ്പെടുമെന്നു ദഅവാ സെക്രട്ടറി പത്രകുറിപ്പില്‍ അറിയിച്ചു. വൈകുന്നേരം നാലിനു ആരംഭിക്കുന ക്യാമ്പില്‍ ഹാഫിദ് മുഹമ്മദ് അസ്ളം (വിശുദ്ധ ഖുര്‍ആന്‍ പാരായണ പഠനം), മുജീബ് റഹ്മാന്‍ സ്വലാഹി (ഇസ്ളാമിക കര്‍മ ശാസ്ത്ര പഠനം), ശബീബ് സ്വലാഹി (ആദര്‍ശ പഠന ക്ളാസ്), ആശ്കര്‍ സ്വലാഹി (ഹദീസ് വിശദീകണ ക്ളാസ്്), സി.പി അബ്ദുല്‍ അസീസ് (ഇസ്ളാമിക ചരിത്രത്തിലൂടെ), പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി (അഖീദ ക്ളാസ്) എന്നീ പണ്ഡിതന്‍ മാരുടെ വിക്ഞാനപ്രദമായ ക്ളാസുകള്‍ ഉണ്ടായിരിക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക: 69038195 , 99348633 , 66723620.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍