ഇരുമ്പുഴി മഹല്ല് സൌദി കമ്മിറ്റി വാര്‍ഷികം ആഘോഷിച്ചു
Tuesday, April 19, 2016 8:43 AM IST
ജിദ്ദ: സൌദിയിലെ മഹല്ല് കമ്മറ്റികളില്‍ ഏറ്റവും പഴയതും വലിയതുമായ ഇരുമ്പുഴി മഹല്ല് സൌദി കമ്മിറ്റിയുടെ 33-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗവും കുടുംബ സംഗമവും ജിദ്ദ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

കുടുംബസംഗമം കമ്മിറ്റിയിലെ മുതിര്‍ന്ന അംഗവും പ്രശസ്ത പത്ര പ്രവര്‍ത്തകനുമായ മുസാഫിര്‍ ഉദ്ഘാടനം ചെയ്തു. അനസുബ്നു മാലിക് മദ്രസ സദര്‍മുഅല്ലിം റഫീഖ് സുല്ലമി സ്വഭാവ സംസ്കരണം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. മാജിദ് അബ്ദുല്‍ ഷുക്കൂറിന്റെ ഖിരാത്തോടു കൂടി ആരംഭിച്ച പരിപാടിയില്‍ കമ്മിറ്റി പ്രസിഡന്റ് കെ.എം മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു.

34 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന എം. അയമുവിനു യാത്രയയപ്പു നല്കി. 60 ദിവസം കൊണ്ട് ഖുറാന്‍ മനഃപാഠമാക്കിയ മാജിദ് അബ്ദുല്‍ ഷുക്കൂറിനേയും സിബിഎസ്ഇ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഐഐഎസ്ജെ ടീമിനെ പ്രതിനിധീകരിച്ച പി.എന്‍. നുവൈസിനെയും ചടങ്ങില്‍ അവാര്‍ഡുകള്‍ നല്കി ആദരിച്ചു.

എന്‍. അബ്ദുല്‍ റഷീദ് നയിച്ച കുട്ടികളുടെ പരിപാടിയും ചിത്ര രചനാ മത്സരവും പി.കെ. മുസ്തഫ നയിച്ച മുതിര്‍ന്നവര്‍ക്കുള്ള ക്വിസ് പരിപാടിയും നടന്നു. കെ.എം.എ. ലത്തീഫ് പ്രസംഗിച്ചു. യോഗത്തില്‍ പുതിയ ഭാരവാഹികളേയും തെരഞ്ഞെടുത്തു.

മുന്‍ പ്രസിഡന്റുമാരായ വി. ഖാലിദ്, വി. ഹംസ, സി.കെ. കുഞ്ഞാന്‍, വി.വി. അഷ്റഫ് എന്നിവരും കമ്മിറ്റി അംഗങ്ങളായി സി.കെ ഇസഹാഖ്, പി.എന്‍. അക്ബര്‍, എം.എ. കരീം, സി.കെ. അഷ്റഫ്, കെ. അലവി, സി.കെ. ഇര്‍ഷാദ്, കെ. മജീദ്, കെ.എം. അനീസ്, എം. സഹീര്‍, എം. സഫീര്‍, കെ. നജീര്‍, പി.എന്‍. ഫിറോസ് ബാബു, ഡോ. കെ.എം. അഷ്റഫ്, സി.എ. ശുകൂര്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

ജനറല്‍ സെക്രട്ടറി കെ.എം. മുസ്തഫ, ട്രഷറര്‍ സി.ടി. സാദിക്ക് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍