ഫൊക്കാന സ്പെല്ലിംഗ് ബീ; റീജണുകളിലെ മത്സരങ്ങള്‍ ആരംഭിക്കുന്നു
Tuesday, April 19, 2016 8:40 AM IST
ന്യൂയോര്‍ക്ക്: ടൊറേന്റോയിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ജൂലൈ ഒന്നു മുതല്‍ നാലുവരെ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനോടൊപ്പം വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സ്പെല്ലിംഗ് ബീ മത്സരത്തിന്റെ ഭാഗമായി ഓരോ റീജണുകളിലേയും മത്സരങ്ങള്‍ക്ക് തുടക്കമാകുന്നു.

ഏല്ലാ റീജണുകളിലും ഒന്നും രണ്ടും മുന്നും സ്ഥാനങ്ങള്‍ നേടുന്ന കുട്ടികള്‍ക്കാണ് ഫൊക്കാന കണ്‍വന്‍ഷനില്‍ നടക്കുന്ന സ്പെല്ലിംഗ് ബീ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത. അഞ്ചു മുതല്‍ ഒമ്പതാം ക്ളാസില്‍ വരെ പഠിക്കുന്ന കുട്ടികാള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. നാഷണല്‍ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥനങ്ങള്‍ നേടുന്നവര്‍ക്ക് കാഷ് അവാര്‍ഡും ആകര്‍ഷകങ്ങളായ സമ്മാനങ്ങളും ലഭിക്കും.

ഫ്ളോറിഡ റീജണിലെ മത്സരങ്ങള്‍ ഏപ്രില്‍ 30നും ഡിട്രോയിറ്റ് റീജണിലെ മത്സരങ്ങള്‍ മേയ് ഏഴിനും ന്യൂയോര്‍ക്ക് റീജണിലെ മത്സരങ്ങള്‍ ജൂണ്‍ നാലിനും നടക്കും. ബാക്കിയുള്ള റീജണുകളിലെ മത്സരങ്ങളുടെ സമയം പിന്നീട് അറിയിക്കും.

നമ്മുടെ കുട്ടികളുടെ ഇംഗ്ളീഷിലെ അഭിരുചി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സ്പെല്ലിംഗ് ബീ മത്സരങ്ങള്‍ നടത്തുന്നത്. അമേരിക്കയുടെ ദേശീയ

സ്പെല്ലിംഗ് ബീ മത്സരങ്ങളില്‍ ഇന്ത്യന്‍ കുട്ടികള്‍ നേടുന്ന വിജയം സാധാരണ അമേരിക്കക്കാരനെ പോലും വിസ്മയിപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

മത്സരങ്ങളുടെ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ആയി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, കണ്‍വീനര്‍ ആയി ജോയിന്റ് ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ് എന്നിവര്‍ മത്സരത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നു.

വിവരങ്ങള്‍ക്ക്: ഫിലിപ്പോസ് ഫിലിപ്പ് (845) 642 2060, ഡോ. മാത്യു വര്‍ഗീസ് (734) 634 6616.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍