തൈക്കൂടം ബ്രിഡ്ജ് മെഗാഷോ ടിക്കറ്റ് കിക്കോഫ് ചെയ്തു
Monday, April 18, 2016 9:14 AM IST
ന്യൂജേഴ്സി: മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (മഞ്ച്) ഈവന്‍ ക്യാറ്റ്സ്, മീഡിയ കണക്റ്റ്, മഴവില്‍ എഫ്.എം. എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മേയ് 29നു വൈകുന്നേരം അഞ്ചിനു നടത്തുന്ന തൈക്കൂടം ബ്രിഡ്ജ് മെഗാ മ്യൂസിക് ബാന്‍ഡ് നിശയുടെ ടിക്കറ്റ് വില്പനയുടെ കിക്ക് ഓഫ് നടത്തി.

അമേരിക്കന്‍ ഐക്യനാടുകളില്‍ ആദ്യ പ്രദര്‍ശനത്തിനെത്തുന്ന കേരളത്തിലെ യുവാക്കളുടെ ഹരമായി മാറിയ തൈക്കൂടം ബ്രിഡ്ജിനെ അമേരിക്കയിലെത്തിക്കുന്നത് അമേരിക്കയിലെ പ്രമുഖ ഈവന്റ് മാനേജ്മെന്റ് കമ്പനിയായ ഫ്രീഡിയ ഗ്രൂപ്പാണ്.

ന്യൂജേഴ്സിയിലെ സ്വാദ് റസ്ററന്റില്‍ നടന്ന ചടങ്ങില്‍ മീഡിയ കണറ്റ് ഡയറക്ടര്‍ ആനി ലിബു, ഇവന്‍ ക്യാറ്റ്സ് ഡയറക്ടര്‍മാരായ വിജി ജോണ്‍, സഞ്ചു തോമസ് എന്നിവരില്‍നിന്ന് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി മഞ്ച് പ്രസിഡന്റ് സജിമോന്‍ ആന്റണി ടിക്കറ്റ് ഏറ്റുവാങ്ങിയാണ് മെഗാഷോയുടെ കിക്ക് ഓഫ് കര്‍മം നിര്‍വഹിച്ചത്. സജിമോന്‍ ആന്റണി മഞ്ചിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തശേഷം നടത്തുന്ന ആദ്യത്തെ മെഗാഷോ ആണിത്. വരുംദിനങ്ങളില്‍ മഞ്ചിന്റെ ആഭിമുഖ്യത്തില്‍ വ്യത്യസ്തവും വേറിട്ടതുമായ അനവധി ഇവന്റുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ അമേരിക്കന്‍ മലയാളികള്‍ക്ക് സാധിക്കുമെന്ന് തൈക്കൂടം ബ്രിഡ്ജ് ഷോ ടിക്കറ്റ് കിക്കോഫ് കര്‍മം നിര്‍വഹിക്കവേ മഞ്ച് പ്രസിഡന്റ് സജിമോന്‍ ആന്റണി പറഞ്ഞു.

ചടങ്ങില്‍ പ്രമുഖ വ്യവസായിയും മൂലന്‍സ് ഗ്രൂപ്പ് ചെയര്‍മാനും ഡയറക്ടറുമായ ഡോ. വര്‍ഗീസ് മൂലന്‍ മുഖ്യാതിഥി ആയിരുന്നു. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളും നിസ്വാര്‍ഥമായ സേവനങ്ങളും നടത്തിവരുന്ന മഞ്ചിന്റെ പ്രവര്‍ത്തനങ്ങളെ ഡോ. വര്‍ഗീസ് മൂലന്‍ ചടങ്ങില്‍ മുക്തകണ്ഠം പ്രശംസിച്ചു.

ഫൊക്കാന നേതാവ് ഫിലിപ്പോസ് ഫിലിപ്പ്, മഞ്ച് ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍ ഷാജി വര്‍ഗീസ്, ഈവന്‍ ക്യാറ്റ്സ് ഡയറക്ടര്‍ സഞ്ജു തോമസ്, മീഡിയ കണക്ട് ഡയറക്ടര്‍ ആനി ലിബു, മഴവില്‍ എഫ്.എം. ഡയറക്ടര്‍ ജോജോ കൊട്ടാരക്കര, പ്രവാസി ചാനല്‍ ഡയറക്ടര്‍ സുനില്‍ ട്രൈസ്റാര്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

അമേരിക്കന്‍ പ്രവാസി മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന പ്രമുഖ മീഡിയ ആങ്കറും ഒട്ടനവധി സ്റേജ് പ്രോഗ്രാം ആങ്കറിംഗിലൂടെ മികവ് തെളിയിച്ച പ്രമുഖ ടി.വി. ആങ്കറും മീഡിയ കണക്ട് ഡയറക്ടറുമായ ആനി ലിബു പരിപാടിയുടെ മാസ്റര്‍ ഓഫ് സെറിമണി നിര്‍വഹിച്ചു.

അരുണ്‍ തോമസ് (അജ ഞലമഹീൃ) സജിമോന്‍ ആന്റണി (ഋഹശലേ ഞലമഹീൃ ീള ച.ഖ മിറ ങല ഘശളല എശിമിരശമഹ അറ്ശീൃ), തോമസ് മലയില്‍ (ട—— അൌീ), എന്‍.ജെ. ഷിബു മാടക്കാട്ട്, പിന്റോ ചാക്കോ (ഞ്യീമഹ കിറശമ ഇമലൃേശിഴ മിറ ഏൃീമൃൃൈല്യ), മാധവന്‍ നായര്‍ (ങആച എശിമിരശമഹ), ഏബ്രാഹം തോമസ് (അജഠ ടല്ൃശരല), ബാബു ജോസഫ് (ഞൌയ്യ ഏൃീൌു മിറ ങ്ീലാലി ങീൃഴേല) സ്വാദ് റസ്ററന്റ് തുടങ്ങിയവരാണ് സംഗീത നിശയുടെ ന്യൂജേഴ്സിയിലെ സ്പോണ്‍സര്‍മാര്‍.

റിപ്പോര്‍ട്ട്: ഫ്രാന്‍സിസ് തടത്തില്‍