ഷിക്കാഗോയില്‍ ഫൊക്കാന സ്റാര്‍സിംഗര്‍ മത്സരം
Monday, April 18, 2016 9:11 AM IST
ഷിക്കാഗോ: ഫൊക്കാന മിഡ്വെസ്റ് റീജണിന്റെ ആഭിമുഖ്യത്തില്‍ ഷിക്കാഗോയില്‍ സ്റാര്‍സിംഗര്‍ മത്സരം നടത്തുന്നു. ജൂണ്‍ അഞ്ചിനു രണ്ടു മുതല്‍ സെന്റ് മേരീസ് ക്നാനായ ഹാളില്‍ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം. 16 വയസില്‍ താഴെയും 17 വയസിനു മുകളിലുമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായാണ് മത്സരം.

അമേരിക്കയിലും കാനഡയിലുമുള്ള പാടാന്‍ കഴിവുള്ളവരെ കണ്െടത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് മത്സരം നടത്തുന്നത്. ഈ മത്സരം കേരളത്തിലെ സ്റാര്‍സിംഗര്‍ പരിപാടിയോട് കിടപിടിക്കുന്നതായിരിക്കുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

റീജണല്‍ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തുന്നവരെ കാനഡയില്‍ ജൂലൈ ഒന്നു മുതല്‍ നാലു വരെ നടക്കുന്ന നാഷണല്‍ കണ്‍വന്‍ഷനിലെ ഫൈനല്‍ റൌണ്ടിലേക്ക് തെരഞ്ഞെടുക്കും. അവിടെ വിജയികളാകുന്നവര്‍ക്ക് ഫൊക്കാന സ്റാര്‍സിംഗര്‍ ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിക്കും. കൂടാതെ പ്രശസ്തനായ ഒരു സംഗിത സംവിധായകന്റെ അടുത്ത പ്രോജക്ടില്‍ ഗാനം ആലപിക്കാന്‍ അവസരവും ലഭിക്കും.

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ രണ്ടു പാട്ടുകള്‍ പാടി വീഡിയോയില്‍ റിക്കാര്‍ഡ് ചെയ്ത് സംഘാടകര്‍ക്ക് അയച്ചുകൊടുക്കണം. ഒരു പാട്ട് നിര്‍ബന്ധമായും മലയാളത്തിലായിരിക്കണം. പാട്ടുകള്‍ മൃെേശിെഴലൃ@ളീസമിമര്ീിലിശീിേീൃീിീ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ അയച്ചുകൊടുക്കുക.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജൂണ്‍ അഞ്ചിന് സെന്റ് മേരീസ് ക്നാനായ ചര്‍ച്ച് ഹാളില്‍ നടക്കുന്ന റീജണല്‍ ഫൈനല്‍ റൌണ്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടുന്നതാണ്.

മിഡ്വെസ്റ് റീജണല്‍ സ്റാര്‍സിംഗര്‍ പരിപാടിയുടെ കണ്‍വീനറായി സിറിയക് കൂവക്കാടനേയും കോ- കണ്‍വീനറായി പ്രവീണ്‍ തോമസിനേയും പരിപാടിയുടെ കോഓര്‍ഡിനേറ്ററായി ജയരാജ് നാരായണനേയും തെരഞ്ഞെടുത്തു.

വിവരങ്ങള്‍ക്ക്: സിറിയക് കൂവക്കാടന്‍ 630 673 3382, പ്രവീണ്‍ തോമസ് 847 769 0050, ജയരാജ് നാരായണന്‍ 847 943 7643, സന്തോഷ് നായര്‍ 312 730 5112.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം