ഫൊക്കാന സാഹിത്യസമ്മേളനം: ഒരുക്കങ്ങള്‍ ആരംഭിച്ചു
Monday, April 18, 2016 5:11 AM IST
മിസിസാഗ: 2016 ജൂലൈയില്‍ നടക്കുന്ന ഫൊക്കാന അന്തര്‍ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന സാഹിത്യ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കൊക്കാടന്‍ , ജോണ്‍ ഇളമത ,സാഹിത്യ കമ്മിറ്റി എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ സാഹിത്യ സമ്മേളനം , ചിരിയരങ്ങ്, കവിയരങ്ങ് എന്നിവയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. മിസിസാഗ 5100 ങമശിഴമലേ ഉൃ. ഡിശ 3 യില്‍ കൂടിയ യോഗത്തിലാണ് തീരുമാനങ്ങള്‍ അറിയിച്ചത്.

ചിരിയും, ചിന്തയും ഉയര്‍ത്തുന്ന ചിരിയരങ്ങ് സംഘടിപ്പിക്കുന്നതിനായി കാനഡയിലെ പ്രശസ്ത നര്‍മ സാഹിത്യകാരനും, കഥാകൃത്തും കവിയും ആയ അലക്സ് ഏബ്രാഹാമിനെ ചുമതലപ്പെടുത്തി.
സാഹിത്യ സമ്മേളനത്തിനു ചുക്കാന്‍ പിടിക്കുന്നതിനായി നോര്‍ത്ത് അമേരിക്കയിലെ പ്രശസ്ത സാഹിത്യകാരനും നോവലിസ്റും കവിയുമായ ജോണ്‍ ഇളമത , കഥാകൃത്തും സാഹിത്യകാരിയും ആയ നിര്‍മല തോമസ്, മാധ്യമപ്രവര്‍ത്തകനും കഥാകൃത്തും കവിയുമായ ജയശങ്കര്‍ പിള്ള എന്നിവരെ ചുമതലപ്പെടുത്തി.

കവിയരങ്ങ് ഭാരവാഹികളായി മലയാളം, സംസ്കൃതം ഭാഷാ പണ്ഡിതനും ,കവിയും കഥാകൃത്തും ആയ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയെയും ,സാഹിത്ത്യകാരന്‍, കഥാകൃത്ത് എന്നീ മേഖലകളില്‍ പ്രശസ്തനായ സുരേഷ് നെല്ലിക്കോടിനെയും ചുമതലപ്പെടുത്തി .നോര്‍ത്ത് അമേരിക്കയിലെയും ,കേരളത്തിലെയും സാഹിത്യകാരന്മാരെ ഉള്‍പ്പെടുത്തി നടത്തുന്ന സെമിനാറുകളും, ചര്‍ച്ചകളും, പഠനശിബിരവും മലയാള ഭാഷയ്ക്ക് നല്കുന്ന ഏറ്റവും വലിയ സംഭാവനയായിരിക്കുമെന്നു ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. എപ്രില്‍ 29-നു (വെള്ളിയാഴ്ച) വൈകുന്നേരം 7 :30 നു സാഹിത്യ വേദിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വീണ്ടും യോഗം കൂടുവാനും തദവസരത്തില്‍ തീരുമാനിച്ചു.

സാഹിത്യ സമ്മേളത്തോടനുബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ടോമി കൊക്കാടന്‍ : 647 892 7200, ജോണ്‍ ഇളമത 905 848 0698, വു://ംംം.ളീസമിമീിഹശില.രീാ/രീിമേരൌ/