യൂത്ത് ഇന്ത്യ ബ്ളഡ് ഡോണേഴ്സ് ഫോറം രൂപികരിച്ചു
Monday, April 18, 2016 5:00 AM IST
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ മെഡിക്കല്‍ വിംഗിന്റെ നേതൃത്വത്തില്‍ ബ്ളഡ് ഡോണേഴ്സ് ഫോറം രൂപീകരിച്ചു. ഫഹാഹീല്‍ യുണിറ്റി സെന്റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രമുഖ ഫാമിലി കൌണ്‍സിലര്‍ സുഷീല്‍ ഹസന്‍ ബ്ളഡ് ഡോണേഴ്സ് ഫോറം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ യൂത്ത് ഇന്ത്യ കേന്ദ്ര പ്രസിഡന്റ് സി.കെ. നജീബ്, ജനറല്‍ സെക്രട്ടറി ഷാഫി കൊയമ്മ, വൈസ് പ്രസിഡന്റ് മുഹമ്മദ് ഹാറൂണ്‍, യൂത്ത് ഇന്ത്യ മെഡിക്കല്‍ വിംഗ് കണ്‍വീനര്‍ ഹാരിസ് ഇസ്മായില്‍, യൂത്ത് ഇന്ത്യ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അബ്ദുല്‍ അസിസ് എന്നിവര്‍ നേതൃത്വം നല്‍കി.

ബ്ളഡ് ഡോണേഴ്സ് ഫോറത്തിന്റെ സേവനം കുവൈത്തിന്റെ ഏത് ഭാഗത്തുനിന്നും ലഭിക്കുന്നതിനും രക്തദാനം മഹാദാനമായി കണ്ട് ബ്ളഡ് ഡോണേഴ്സ് ഫോറത്തില്‍ അംഗമാവാനും ആഗ്രഹിക്കുന്ന ആളുകള്‍ 69942251,60674740 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്നു ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍