അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിമാസ ശമ്പളം 32,916 ഡോളര്‍
Monday, April 18, 2016 5:00 AM IST
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റിന്റെ വാര്‍ഷിക ശമ്പളം 3,95,000 ഡോളര്‍ (പ്രതിമാസം 32,916). പ്രസിഡന്റ് ഒബാമയും മിഷേലും സംയുക്തമായി 2015 ല്‍ സമര്‍പ്പിച്ച ടാക്സ് റിട്ടേണിലാണ് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.

ഒബാമ കുടുംബത്തിന്റെ 2015 ലെ മൊത്ത വരുമാനം 436065 ഡോളറാണ്. ചാരിറ്റി ഇനത്തില്‍ 64,066 ഡോളര്‍ നല്‍കിയാല്‍ ഏറ്റവും കൂടുതല്‍ സംഭാവന ഫിഷര്‍ ഹൌസിനാണ് (9,066). ഒബാമ പ്രസിഡന്റ് പദവി ഏറ്റെടുത്തതിനുശേഷം ഏറ്റവും കുറവ് വരുമാനം ലഭിച്ച വര്‍ഷമാണ് 2015. കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ചതിനേക്കാള്‍ 10 ശതമാനം കുറവ്.

ഇതേസമയം വൈസ് പ്രസിഡന്റ് ബൈഡന്റെ വാര്‍ഷിക ശമ്പളം 230, 700 ഡോളര്‍ (പ്രതിമാസം 19,225). ആണ്. 2015 ല്‍ ബൈഡന്റെ ടാക്സ് റിട്ടേണില്‍ മൊത്തവരുമാനം 3,92,233 ഡോളറാണ്.

പ്രസിഡന്റ് ഒബാമയുടെ ടാക്സ് ബ്രാക്കറ്റ് (18.7 ശതമാനം) വൈസ് പ്രസിഡന്റിന്റെ ടാക്സ് ബ്രാക്കറ്റ്(23.3 ശതമാനം) പ്രസിഡന്റ് ഒബാമ ഫെഡറല്‍ ടാക്സിനത്തില്‍ 81472 ഡോളറും ബൈഡന്‍ 91546 ഡോളറുമാണ് തിരിച്ചടയ്ക്കേണ്ടി വന്നത്. രണ്ടുപേരും സംസ്ഥാന നികുതിയും അടച്ചിട്ടുണ്ട്.

ഏപ്രില്‍ 15നു സമര്‍പ്പിച്ച ടാക്സ് റിട്ടേണിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍