മാര്‍ക്ക് ഫെസ്റ് 2016 ഏപ്രില്‍ 22ന്
Monday, April 18, 2016 4:56 AM IST
റിയാദ്: മാവൂര്‍ സ്വദേശികളായ പ്രവാസികളുടെ റിയാദിലെ കൂട്ടായ്മയായ മാര്‍ക്ക് മാവൂരിന്റെ വാര്‍ഷിക സമ്മേളനം വിവിധ കലാകായിക മത്സരങ്ങളോടെ ഏപ്രില്‍ 22നു (വെള്ളി) നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

രാവിലെ എട്ടു മുതല്‍ ആരംഭിക്കുന്ന കലാകായിക മത്സരങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ഫുട്ബോള്‍, വോളിബോള്‍ മത്സരങ്ങള്‍, സ്വിമ്മിംഗ്, മ്യൂസിക്കല്‍ ചെയര്‍, അന്താക്ഷരി തുടങ്ങിയവ നടക്കും.

വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഒപ്പന, മിമിക്രി, ഡാന്‍സ്, ഗാനമേള തുടങ്ങിയവ കലാപരിപാടികളും അരങ്ങേറും. മാധ്യമ, സാമൂഹ്യ പ്രവര്‍ത്തനരംഗങ്ങളിലെ പ്രമുഖരെ ചടങ്ങില്‍ ആദരിക്കുമെന്നും സംഘടനയുടെ പ്രസിഡന്റ് അസീസ് മാവൂര്‍, ജനറല്‍ സെക്രട്ടറി ലത്തീഫ് മാവൂര്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍