യുഎഇ സമന്വയം സാംസ്കാരിക വേദി സെമിനാര്‍ സംഘടിപ്പിച്ചു
Monday, April 18, 2016 4:55 AM IST
ഷാര്‍ജ: സഹിഷ്ണുതയുടെ ചക്രവാളം വികസിപ്പിക്കുന്നതിലൂടെ സുരക്ഷിത സമൂഹം സൃഷ്ടിക്കാനാകുമെന്നു സാംസ്കാരിക സെമിനാര്‍. യുഎഇ സമന്വയം സാംസ്കാരിക വേദി 'സാമൂഹ്യ സുരക്ഷയ്ക്ക് സൌഹൃദജീവിതം' എന്ന പ്രമേയത്തില്‍ സംഘിടിപ്പിച്ച സെമിനാര്‍ ആശയസംവാദത്തിന്റെ സവിശേഷ വേദിയായി.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ എഴുത്തുകാരനും ചിന്തകനുമായ ഷാജഹാന്‍ മാടമ്പാട്ട് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ബഹുസ്വരതയെ നിലനിര്‍ത്താനുള്ള രാഷ്ട്രീയ ജാഗ്രത സമൂഹത്തിനുണ്ടാകണം. പെരുകുന്ന മാധ്യമങ്ങളിലൂടെ തളരുന്നതു മാധ്യമധര്‍മാണ്. പത്രധര്‍മം പൌരധര്‍മമായി മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരായ റോയ് റാഫേല്‍, എം.സി.എ. നാസിര്‍, വി.എം. സതീഷ് എന്നിവരും എഴുത്തുകാരന്‍ മുജീബ് എടവണ്ണ, ശഹീന്‍ അലി എന്നിവര്‍ പ്രസംഗിച്ചു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ സദസില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കു പ്രഭാഷകര്‍ മറുപടി പറഞ്ഞു. എഴുത്തുകാരന്‍ ഹാറൂണ്‍ കക്കാട് ആമുഖപ്രഭാഷണം നടത്തി.