കേരളം കണ്ട എക്കാലത്തേയും വലിയ അഴിമതി സര്‍ക്കാരിനെ ജനം പുറത്താക്കണം: നവോദയ റിയാദ്
Sunday, April 17, 2016 2:24 AM IST
റിയാദ്: അഴിമതിയും ധൂര്‍ത്തും മാത്രമാണ് യൂ.ഡി.എഫ് സര്‍ക്കാരിന്റെ സംഭാവനയെന്നും ഈ സര്‍ക്കാരിനെ തൂത്തെറിയാന്‍ ലഭിച്ച അവസരം ജനം ശരിയായി വിനിയോഗിക്കണമെന്നും റിയാദ് നവോദയയുടെ ബത്ത യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചു. അന്തരിച്ച നവോദയ അംഗം രാജേന്ദ്രന്‍ നായരുടെ പേരിലുള്ള സമ്മേളന നഗറില്‍ നടന്ന സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം കുമ്മിള്‍ സുധീര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വികസനത്തെ സര്‍വ്വ മേഖലയിലും പിന്നോട്ടടിച്ച സര്‍ക്കാരാണ് ഉമ്മന്‍ ചാണ്ടിയുടേതെന്ന് സുധീര്‍ ചൂണ്ടിക്കാട്ടി. നവോദയ സെക്രട്ടറി അന്‍വാസ് സംഘടനാ റിപ്പോര്‍ട്ടും സുരേഷ് സോമന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ആരിഫ് അനുശോചന പ്രമേയവും, രാജേഷ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. യൂ.ഡിഎഫ് ജനവിരുദ്ധ ഭരണം, ജാതി മത തീവ്രവാദം, അസഹിഷ്ണുത തുടങ്ങിയ വിഷയങ്ങളില്‍ സിദ്ദീഖ് കൊണ്േടാട്ടി, വിജയകുമാര്‍, ഹേമന്ത് തുടങ്ങിയവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ഉദയഭാനു, ഹക്കീം മാരാത്ത്, അഹമ്മദ് മേലാറ്റൂര്‍, രവീന്ദ്രന്‍, ബാബുജി, ജയകുമാര്‍, ഷൈജു ചെമ്പൂര്‍ തുടങ്ങിവര്‍ സംസാരിച്ചു. പുതിയ 18 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. സജീര്‍ ആലംകോട് സ്വാഗതവും സുരേഷ് സോമന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍