കൌമാരക്കാര്‍ക്കിടയില്‍ ഇ-സിഗറട്ട് ഉപയോഗം വര്‍ധിക്കുന്നതായി സിഡിസി
Saturday, April 16, 2016 5:01 AM IST
വാഷിംഗ്ടണ്‍: പതിനെട്ടു വയസിനു താഴെയുള്ളവരില്‍ ഇ-സിഗറട്ടിന്റെ ഉപയോഗം വര്‍ധിക്കുന്നത് ആശങ്ക ഉളവാക്കുന്നതായി സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഏപ്രില്‍ 15നു പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

മുപ്പതു കുട്ടികളുള്ള ഹൈസ്കൂള്‍ ക്ളാസില്‍ ഏഴിലധികം പേര്‍ പുകയില ഉപയോഗിക്കുന്നുണ്െടന്നും മിഡില്‍ ക്ളാസില്‍ മൂന്നു പേര്‍ ഇതിനടിമയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കയിലെ 18 വയസിനു താഴെയുള്ള 5.6 മില്യണ്‍ കുട്ടികള്‍ പുകയില ഉപയോഗിക്കുന്നതുമൂലമുള്ള രോഗങ്ങള്‍ക്ക് അടിമയാണ്.

പുകയിലയുടെ നേരിട്ടുള്ള ഉപയോഗം കുറഞ്ഞു വരുന്നതായും ഇ-സിഗറട്ടിന്റെ ഉപയോഗം വര്‍ധിച്ചുവരുന്നതായും 2011 മുതല്‍ 2015 വരെ ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കയില്‍ 5.6 ബില്യണ്‍ ഇ-സിഗറട്ടുകളാണ് വില്പന നടക്കുന്നതെന്ന് സിഡിസി റിപ്പോര്‍ട്ടില്‍ പറയുന്നു. 2013-14 ലെ കണക്കു പരിശോധിക്കുമ്പോള്‍ 6,60,000 ഹൈസ്കൂള്‍ വിദ്യാര്‍ഥികളാണ് ഇ-സിഗറട്ട് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഈ സംഖ്യ 2 മില്യണ്‍ കഴിഞ്ഞിരിക്കുന്നത് അപകടകരമായ സ്ഥിതിവിശേഷത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍