ബൈബിള്‍ ഔദ്യോഗിക പുസ്തകം: ഗവര്‍ണര്‍ വീറ്റോ ചെയ്തു
Friday, April 15, 2016 6:07 AM IST
ടെന്നിസി: സംസ്ഥാനത്തെ ഔദ്യോഗിക പുസ്തകമായി ബൈബിള്‍ അംഗീകരിച്ച തീരുമാനം ടെന്നിസി ഗവര്‍ണര്‍ ഹസ്ലാം വീറ്റോ ചെയ്തു.

ബൈബിള്‍ ഔദ്യോഗിക പുസ്തകമായി അംഗീകരിച്ച അമേരിക്കയിലെ ആദ്യ സംസ്ഥാനമായിരുന്ന ടെന്നിസി. സംസ്ഥാനത്തെ ഇരു സഭകളും ഭൂരിപക്ഷത്തോടെ ബില്‍ പാസാക്കിയതിനെത്തുടര്‍ന്നു ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചൂടേറിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ബില്‍ പാസാക്കുന്നത് സംസ്ഥാന ഫെഡറല്‍ ഭരണഘടനയ്ക്കു വിരുദ്ധമാണെന്ന സ്റേറ്റ് അറ്റോര്‍ണി ജനറലിന്റെ മുന്നറിയിപ്പ് അവഗണിച്ചു ഏപ്രില്‍ അഞ്ചിനായിരുന്നു സെനറ്റ് ബില്‍ പാസാക്കി ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്.

ബൈബിള്‍ ദൈവചനമാണെന്ന് നാം എല്ലാവരും വിശ്വസിക്കുമ്പോള്‍ത്തന്നെ ഇതിനെ ഒരു ചരിത്ര പുസ്തകമാക്കി വിലകുറച്ചു കാണിക്കുന്നതില്‍ എന്താണ് പ്രസക്തി എന്നായിരുന്നു ബില്‍ വീറ്റോ ചെയ്ത് ഗവര്‍ണര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയത്.

ബില്ലിന്റെ സ്പോണ്‍സറും റിപ്പബ്ളിക്കന്‍ സെനറ്റും ഓര്‍ ഡെയ്സന്റ് മിനിസ്ററുമായ സെനറ്റര്‍ സ്റീവ് സന്ദര്‍ലാന്റ് റിപ്പബ്ളിക്കന്‍ ഗവര്‍ണറുടെ വീറ്റൊ ഒഴിവാക്കുന്നതിന് അടുത്ത തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയോ യോഗം വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.

2011 ല്‍ അസ്ലം ഗവര്‍ണര്‍ പദവി ഏറ്റെടുത്തിനുശേഷം മൂന്നു ബില്ലുകള്‍ വീറ്റോ ചെയ്തിരുന്നു. ഇതില്‍ ഒന്നുപോലും സെനറ്റിറില്‍ തിരിച്ചുവരികയോ, നിയമമാകുകയോ ചെയ്തിട്ടില്ല. ഈ ബില്ലിന്റെ ഭാവിയും അതില്‍ നിന്നും ഭിന്നമാകാന്‍ സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്.

അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ടെന്നിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹെഡി വിന്‍ബര്‍ഗ് ഗവര്‍ണറുടെ തീരുമാനത്തെ അഭിനന്ദിച്ചു. മതസ്വാതന്ത്യ്രം നിലനിര്‍ത്തുന്നതിന് ഗവര്‍ണര്‍ സ്വീകരിച്ച നടപടി ശ്ളാഘനീയമാണെന്നു ഹെഡി ചൂണ്ടികാട്ടി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍