തറവാട് ശിശിര സന്ധ്യ ആഘോഷിച്ചു
Friday, April 15, 2016 5:25 AM IST
റിയാദ്: മലയാളി കുടുംബ കൂട്ടായ്മയായ തറവാട് എല്ലാ വര്‍ഷവും നടത്തി വരുന്ന ശിശിര സന്ധ്യ വര്‍ണാഭമായ പരിപാടികളോടെ ഷിഫയിലെ അല്‍ മുറബ്ബ ഇസ്തിരാഹയില്‍ ആഘോഷിച്ചു.

തറവാട് കുടുംബ കാരണവര്‍ പ്രമോദ് ചിറ്റാര്‍ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തില്‍ വേണുഗോപാല്‍, ശ്രീജിത്ത്, ഗോപിനാഥ്, പ്രശാന്ത്, ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. കലാകായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തറവാട് അംഗങ്ങളുടെ മേല്‍വിലാസം അടങ്ങുന്ന പുസ്തകം മുഖ്യരക്ഷാധികാരിക്ക് കാരണവര്‍ കൈമാറി. തറവാടിന്റെ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച കലാപരിപാടികള്‍ ചടങ്ങിനു ചാരുതയേകി. സാംസ്കാരിക സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍