കെഡിഎ കുവൈറ്റ് - ഫര്‍വാനിയ ഏരിയ ഭാരവാഹികള്‍
Friday, April 15, 2016 5:24 AM IST
കുവൈത്ത്: കോഴിക്കോട് ജില്ലാ അസോസിയേഷന്‍ ഫര്‍വാനിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബഷീര്‍ അഹമ്മദ് (ഏരിയ പ്രസിഡന്റ്), അര്‍.കെ. റാഫി (വൈസ് പ്രസിഡന്റ്), വാരിജാക്ഷന്‍ (ഏരിയ സെക്രട്ടറി), റമീസ് ഹൈദ്രോസ് (ജോ. സെക്രട്ടറി), കെ. ഗിരീഷ് (ഏരിയ ട്രഷറര്‍) എന്നിവരെയും കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് പി.വി. നജീബ്, സിദ്ധാര്‍ഥന്‍ കുരുവട്ടൂര്‍, സി. ഹനീഫ്, അനീഷ് ചന്ദ്രന്‍, സമീര്‍ വെള്ളയില്‍, ബ്രിജിത്ത് സര്‍ഗാര്‍, പി. സാജിദ്, ടി.വി. ഷാഫി, ടി.വി. അസ്ലം എന്നിവരെയും തെരഞ്ഞെടുത്തു.

മഹിളാവേദി ഫര്‍വാനിയ ഏരിയ ഭാരവാഹികളായി ടി.എസ്. രേഖ (ഏരിയ പ്രസിഡന്റ്), ഷഹാന മുംതാസ് (ഏരിയ സെക്രട്ടറി), സഫീന റാഫി (ഏരിയ ട്രഷറര്‍) എന്നിവരേയും മഹിളാവേദി കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് ഫര്‍വാനിയ ഏരിയ പ്രതിനിധികളായി സഫ്രീന സമീര്‍, ഷിജി ബ്രിജിത്ത്, തെസ്നി ഹനീഫ്, ഹസീന അഷ്റഫ് എന്നിവരെയും തെരഞ്ഞെടുത്തു.

ഖൈത്താന്‍ രാജധാനി പാലസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം അസോസിയേഷന്‍ പ്രസിഡന്റ് രാംദാസ് ചിലമ്പന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സമീര്‍ വെള്ളയില്‍ അധ്യക്ഷത വഹിച്ചു. സംഘടന പ്രവര്‍ത്തനങ്ങള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുള്‍ നജീബ് വിശദീകരിച്ചു. ഏരിയ കേന്ദ്ര കമ്മിറ്റി അംഗം സി. ഹനീഫ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസോസിയേഷന്‍ ട്രഷറര്‍ പി.വി. നജീബ്, രക്ഷാധിക്കാരി രാജഗോപാലന്‍, ഷബീര്‍ മണ്െടാളി, ഹമീദ് കേളോത്ത്, മഹിളാവേദി പ്രസിഡന്റ് റീജ സന്തോഷ്, ട്രഷറര്‍ രേഖ, ജാവേദ് ബിന്‍ ഹമീദ്, അബൂബക്കര്‍, രാഗേഷ്, ഹസന്‍ കോയ, മുനീര്‍ മരക്കാന്‍, കെ.വി. താഹ എന്നിവര്‍ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. സിറാജ് എരഞ്ഞിക്കല്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു. അനീഷ് ചന്ദ്രന്‍, ഷാഫി എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍