ഇന്ത്യന്‍ ദമ്പതികളുടെ മരണം: അന്വേഷണം പുരോഗമിക്കുന്നു
Friday, April 15, 2016 5:20 AM IST
സൌത്ത്ലേക്ക്: ഇന്ത്യന്‍-അമേരിക്കന്‍ ദമ്പതികളെ വസതിയില്‍ മരിച്ച നിലയില്‍ കണ്െടത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണം പുരോഗമിക്കുന്നതായി തായ് സൌത്ത്ലേക്ക് പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് ഇതുവരെയും ആരേയും അറസ്റു ചെയ്തിട്ടില്ല.

ഏപ്രില്‍ 12നു സൌത്ത് ലേക്കിലുള്ള വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ കുടുംബാംഗമാണ് ഇന്ത്യന്‍-അമേരിക്കന്‍ ദമ്പതികളായ അനില്‍ കാരബന്ദ (62) നീത കാരബന്ദ (58) എന്നിവരെ ബെഡ്റൂമില്‍ മരിച്ചുകിടക്കുന്ന വിവരം പോലീസില്‍ അറിയിച്ചത്. ടറന്റ് കൌണ്ടി മെഡിക്കല്‍ എക്സാമിനറാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ വിവരം മാധ്യമങ്ങള്‍ക്കു നല്‍കിയത്.

അതേസമയം നീതയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം അനില്‍ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍