ഫ്രണ്ട്സ് ഓഫ് റാന്നിയുടെ ഈസ്റര്‍-വിഷു ആഘോഷം ഏപ്രില്‍ 16ന്
Friday, April 15, 2016 5:20 AM IST
ന്യൂയോര്‍ക്ക്: ഫ്രണ്ട്സ് ഓഫ് റാന്നിയുടെ ഈസ്റര്‍-വിഷു ആഘോഷം ഏപ്രില്‍ 16നു (ശനി) വൈകുന്നേരം ആറിനു ന്യൂയോര്‍ക്ക് ബെല്‍ റോസിലുള്ള ടേസ്റ് ഓഫ് കൊച്ചിന്‍ ഇന്ത്യന്‍ റസ്ററന്റില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ചടങ്ങില്‍ പ്രമുഖ വ്യക്തികള്‍ സന്ദേശം നല്‍കും.

എഴുമറ്റൂര്‍, കൊറ്റനാട്, കോട്ടാങ്ങല്‍, അയിരൂര്‍, നാറാണംമൂഴി, റാന്നി അങ്ങാടി, റാന്നി പഴവങ്ങാടി, പെരുനാട് ചെറുകോല്‍, റാന്നി, വടശേരിക്കര, വെച്ചൂച്ചിറ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണു റാന്നി.

ന്യൂയോര്‍ക്കിലുള്ള റാന്നിയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ പ്രവാസി സുഹൃത്തുക്കളേയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: റെജി വലിയകാല 516 343 9506, ഏബ്രഹാം തോമസ് (ജോയ്) 516 359 4451, മാത്യു തോമസ് (ബാബു) 917 539 1652, ജോര്‍ജ് തോമസ് (സണ്ണി) 516 849 9255, അനില്‍ മാത്യു 516 996 6065.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി