പരവൂര്‍ അപകടം: ഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി അനുശോചിച്ചു
Friday, April 15, 2016 5:15 AM IST
റിയാദ്: പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ നൂറിലധികം ആളുകള്‍ മരിക്കാനും നൂറുകണക്കിനാളുകള്‍ക്കു പരിക്കേല്‍ക്കാനും ഇടയായ ദാരുണ സംഭവത്തില്‍ ഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി അനുശോചിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി നടത്തപെടുന്ന ഇത്തരം കരിമരുന്ന് പ്രയോഗങ്ങള്‍ അനുവദനീയമായ രീതിയില്‍ നിയമപാലകരുടെ അനുമതിയോടെ ഉപയോഗിച്ചാല്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും ശബ്ദകോലാഹലങ്ങള്‍ക്കു പ്രാധാന്യം കൊടുക്കാതെ വര്‍ണവിസ്മയങ്ങള്‍ക്കു പ്രാധാന്യം കൊടുത്ത് നടത്തുന്ന രീതിയിലേക്കു നമ്മുടെ ഇത്തരം ആഘോഷങ്ങള്‍ മാറ്റപെടണമെന്നും ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപെട്ടു.

റിയാദ് ബത ഹാഫ് മൂണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബാലുകുട്ടന്‍ അധ്യക്ഷത വഹിച്ചു.

അബ്ദുള്ള വല്ലാഞ്ചിറ, സലിം കളക്കര, ഷംനാദ് കരുനാഗപള്ളി, പ്രമോദ് പൂപ്പാല, ജലാല്‍ മൈനാഗപ്പള്ളി, നവാസ് ഖാന്‍ പത്തനാപുരം, ജെറിന്‍, ഷെഫീക്ക്, കമറുദ്ദീന്‍ തഴവ, റഹ്മാന്‍ മുനമ്പത്ത്, ബെന്നി വാടാനപ്പള്ളി, ജയന്‍ കൊടുങ്ങല്ലൂര്‍, മാള മൊഹിയുധീന്‍ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍