അബ്ദുറഹ്മാന്‍ രണ്ടത്താണി യുഎഇയില്‍ പര്യടനം നടത്തുന്നു
Wednesday, April 13, 2016 8:17 AM IST
ദുബായി: അബ്ദുറഹ്മാന്‍ രണ്ടത്താണി എംഎല്‍എ ഏപ്രില്‍ 14, 15 (വ്യാഴം, വെളളി) തീയതികളില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തുന്നു. 14നു ഉച്ചകഴിഞ്ഞ് മൂന്നിന് മദാം, 4.30നു ദൈത്ത്, 6.30ന് അല്‍ അവീര്‍മാര്‍ക്കറ്റ്, 8.30ന് ഉകജ, 9.30ന് ദുബായി കെഎംസിസി ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് അദ്ദേഹത്തിന്റെ അദ്യദിവസത്തെ പര്യടനം.

15 നു രാവിലെ 9.30 മുതല്‍ അല്‍ ഐനിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും. ഉച്ചകഴിഞ്ഞ് അബുദാബിയിലെ മുസഫ സാബിയ, സനയ്യ, പെപ്പ് സി കോള & മുസ്രിഫ്, ബത്തീന്‍ ജെട്ടി, മീന മാര്‍ക്കറ്റ്, മദീന സായിദ് എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം 7.30 ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലെ കണ്‍വന്‍ഷനില്‍ പ്രസംഗിക്കും.

സന്ദര്‍ശനം വിജയമാക്കണമെന്ന് ചെയര്‍മാന്‍ ഹുസൈന്‍ കരിങ്കപ്പാറ, ജനറല്‍ കണ്‍വീനര്‍ മാട്ടുമ്മല്‍ ഹംസ ഹാജി, ട്രഷറര്‍ ബീരാന്‍ കുട്ടി ഹാജി എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: വി കെ റഷിദ് 050 4985009, കുഞ്ഞു പകര അല്‍ ഐന്‍ 050 6734590.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍