സമന്വയം സെമിനാര്‍ ഏപ്രില്‍ 15ന്
Wednesday, April 13, 2016 4:33 AM IST
ദുബായി: 'സാമൂഹ്യ സുരക്ഷയ്ക്ക് സൌഹൃദ ജീവിതം' എന്ന പ്രമേയത്തില്‍ സമന്വയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന സെമിനാര്‍ ഏപ്രില്‍ 15നു (വെള്ളി) വൈകുന്നേരം 4.30നു ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടക്കും.

പ്രമുഖ എഴുത്തുകാരന്‍ ഷാജഹാന്‍ മാടമ്പാട്ട്, മീഡിയ വണ്‍ ടിവി മിഡില്‍ ഈസ്റ് ബ്യൂറോ ചീഫ് എം.സി.എ. നാസര്‍, ദുബായി മീഡിയ സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.എം. സതീഷ്, ഗോള്‍ഡ് എഫ്എം റേഡിയോ ന്യൂസ് പ്രസന്റര്‍ റോയ് റാഫേല്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍, റേഡിയോ ഏഷ്യ ന്യൂസ് എഡിറ്റര്‍ ഹിഷാം അബ്ദുസലാം, എഴുത്തുകാരായ ഹാറൂണ്‍ കക്കാട്, മുജീബ് എടവണ്ണ എന്നിവര്‍ പങ്കെടുക്കും. സദസ്യര്‍ക്ക് പ്രഭാഷകരുമായി സംവദിക്കാന്‍ സെമിനാറില്‍ അവസരമുണ്ടാകും.

വിവരങ്ങള്‍ക്ക്: 052 7373 043, 050 3046 088.

റിപ്പോര്‍ട്ട്: മുജീബ് റഹ്മാന്‍