പ്രതിഭാ സ്കൂള്‍ കുവൈറ്റ് 'മയൂരം 2016' നൃത്ത പരിപാടി സംഘടിപ്പിച്ചു
Wednesday, April 13, 2016 4:30 AM IST
കുവൈത്ത്: കുവൈത്തിലെ പ്രമുഖ നൃത്ത വിദ്യാലയമായ പ്രതിഭാ സ്കൂള്‍ ഓഫ് ഡാന്‍സ് കുവൈറ്റ് 'മയൂരം 2016' എന്ന പേരില്‍ കുട്ടികളുടെ അരങ്ങേറ്റവും നൃത്ത പരിപാടികളും അവതരിപ്പിച്ചു.

ഇന്ത്യന്‍ എംബസി കുവൈറ്റ് ഫസ്റ് സെക്രട്ടറി ശ്രീവാസ്തവ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപ് മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ യൂത്ത് സൊസൈറ്റി പ്രസിഡന്റ് ഷബീര്‍ ഉമ്മര്‍, പ്രതിഭാ സ്കൂള്‍ ഡയറക്ടര്‍ രാജശ്രീ പ്രേം, വൈസ് പ്രസിഡന്റ് വിജില്‍ എസ് ബാബു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഏപ്രില്‍ എട്ടിനു മംഗഫ് കേംബ്രിഡ്ജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ 17-ഓളം കുട്ടികള്‍ ഭാരത നാട്യത്തിലും കുച്ചുപ്പുടിയിലും അരങ്ങേറ്റം നടത്തി. കൂടാതെ 70 ഓളം കുട്ടികള്‍ നൃത്ത പരിപാടികളും അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍